Home‎ > ‎Europe/Ociana/Gulf‎ > ‎

ഹോളിഫാമിലി ക്നാനായ മിഷൻ ബ്രിസ്ബെൻ, ഓസ്ട്രേലിയ.. പ്രഖ്യാപനം ഞായറാഴ്ച

posted Jun 24, 2020, 6:21 AM by Knanaya Voice
ഓസ്‌ട്രേലിയയിൽ പുതിയതായി രൂപം കൊണ്ട തിരുക്കുടുംബ ക്നാനായ മിഷൻ ബ്രിസ്‌ബണിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ ഞായറാഴ്ച(28/06/2020) വിശുദ്ധ ബലിയോട് കൂടി നടത്തപ്പെടുന്നു. കഴിഞ്ഞവർഷം മെൽബൺ രൂപതാധ്യക്ഷൻ അഭിവന്ദ്യ ബോസ്കോ പിതാവ്  ആസ്‌ട്രേലിയയിൽ രണ്ടു  ക്നാനായ  മിഷൻ  അനുവദിച്ചിരുന്നു. കാൻബറയിൽ തിരുഹൃദയത്തിന്റെ  നാമധേയത്തിലും ബ്രിസ്ബനിൽ തിരു  കുടുംബത്തിന്റെ നാമധേയത്തിലും ആണ് സഭാ കൂട്ടായ്മ രൂപംകൊള്ളുന്നത്. ക്നാനായ മക്കളുടെ  കഴിഞ്ഞ ഒരു വർഷത്തോളം ആയ  ചിട്ടയായ  പ്രവർത്തനത്തിന്റെയും,പ്രാർത്ഥനയുടെയും  ഫലമായി കാൻബറയിൽ അഭിലാഷ് അച്ഛനെയും ,  ബ്രിസ്ബണിൽ ഡാലിഷ്  കോച്ചേരിൽ   അച്ഛനെയും   അഭി. മൂലക്കാട്ട് പിതാവ് നിയോഗിക്കുകയും Covid travel restriction തുടങ്ങുന്നതിനു മുൻപ് തന്നെ ഈ വൈദികർ ആസ്‌ട്രേലിയയിൽ എത്തുകയും  ചെയ്‌തു. അടുത്ത ഞായറാഴ്ച  നിലവിലുള്ള Covid     restriction പരിഗണിച്ചു ബ്രിസ്‌ബേനിലെ 4 വൈദികരും ഓരോ ഭവനത്തിൽ നിന്നും ഒരാളെങ്കിലും വെച്ച് പങ്കെടുക്കുന്ന  വിശുദ്ധ കുർബാന യുടെ ധന്യ നിമിഷത്തിൽ ബ്രിസ്ബനിൽ ഒരു ഇടവക സമൂഹം കൂടി ഉടലെടുക്കുന്നു. കഴിഞ്ഞ നാലു വർഷത്തോളം ആഗ്രഹിച്ചും പ്രാർത്ഥിച്ചും കാത്തിരുന്ന ബ്രിസ്ബണിലെ  ക്നാനായ വിശ്വാസ സമൂഹം തങ്ങളുടെ സ്വപ്നസാക്ഷാത്കാരം ആയ തിരുക്കുടുംബ ക്നാനായ മിഷനെ ഏറെ ആവേശത്തോടെയും സന്തോഷത്തോടെയും കൂടി വരവേൽക്കാൻ തയ്യാറായികഴിഞ്ഞു  . നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്നാനായ സമുദായം, പൈതൃകമായി ലഭിച്ച പാരമ്പര്യങ്ങളും ആചാരങ്ങളും അഭങ്കുരം കാത്തുസൂക്ഷിക്കാൻ സഭയോടൊപ്പം വിശ്വാസ വിശുദ്ധിയിൽ  നിലനിൽക്കുവാൻ ഈ വിശ്വാസ സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.. ജയ്മോൻ മുരിയൻമ്യാലിൽ, ബീറ്റു ചാരംകണ്ടത്തിൽ, സൈജു കാറത്താനത്ത്, ബിനു ചാലായിൽ  , ജെയിംസ് മണ്ണാത്തുമാക്കിൽഎന്നിവരടങ്ങുന്ന അഞ്ചംഗ സമിതിയാണ് ഈ മിഷന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. സാലിസ്ബറിയിലെ സെൻ പയസ് ടെൻത് ദേവാലയത്തിൽ വച്ച് കൃത്യം നാലുമണിക്ക് വിശുദ്ധ കുർബാനയോടുകൂടി മിഷൻ പ്രഖ്യാപനത്തിന് ഉള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി വരുന്നതായി കമ്മിറ്റി അറിയിച്ചു. പുതുതായി രൂപംകൊള്ളുന്ന ഈ കനാനായ വിശ്വാസ സമൂഹത്തിന് KVTV യുടെ ആശംസകൾ നേർന്നുകൊള്ളുന്നു.
Comments