Home‎ > ‎Europe/Ociana/Gulf‎ > ‎

ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലുള്ള ക്‌നാനായ സമുദായാംഗങ്ങളുമായി മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തായും മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു.

posted May 5, 2020, 4:11 AM by Knanaya Voice
ദുബായ്‌: കെ.സി.സി.എം.ഇയുടെ നേതൃത്വത്തില്‍ വിവിധ ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലുള്ള ക്‌നാനായ സമുദായാംഗങ്ങളുമായി മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തായും മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കോവിഡ്‌ 19 പശ്ചാത്തലത്തില്‍ ലോക്‌ഡൗണിലായിരിക്കുന്ന സമുദായാംഗങ്ങളുടെ ബുദ്ധിമുട്ടുകളും ആശങ്കകളും പിതാക്കന്മാര്‍ ചോദിച്ചറിയുകയും അവരുടെ വിവിധ സംശയങ്ങള്‍ക്ക്‌ മറുപടി നല്‌കുകയും ചെയ്‌തു. 115 അംഗങ്ങള്‍ സംബന്ധിച്ച മീറ്റിംഗില്‍ ഏകദേശം 20-ഓളം പേര്‍ ചോദ്യങ്ങള്‍ ചോദിച്ചു. നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കായി ബിസിനസ്‌, തൊഴിലവസരം, സഭാസംബന്ധമായ കാര്യങ്ങള്‍, സഹായധനം തുടങ്ങി വിവിധ വിഷയങ്ങള്‍ മീറ്റിംഗില്‍ ചര്‍ച്ച ചെയ്‌തു. ലോക്‌ഡൗണിന്റെ സാഹചര്യത്തില്‍ കുടുംബം ദേവാലയമാക്കി മാറ്റുവാനും ഇടവിടാതെ പ്രാര്‍ത്ഥിക്കുവാനും സമുദായാംഗങ്ങളെ പിതാക്കന്മാര്‍ ഓര്‍മപ്പെടുത്തി. ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവരെ പിതാക്കന്മാര്‍ അഭിനന്ദിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. ഐക്യവും സ്‌നേഹവും നിലനിര്‍ത്തുവാനും എസ്‌.എം.എസ്‌ കാമ്പയിന്‍ (സോപ്പ്‌, മാസ്‌ക്‌, സാമൂഹ്യ ആകലം) തുടരുവാനും ഓര്‍മിപ്പിച്ചു. യുവജനങ്ങള്‍ക്കായി ജോബ്‌ പോര്‍ട്ടലിന്റെ സാധ്യതയും മീറ്റിംഗില്‍ ചര്‍ച്ച ചെയ്‌തു. കെ.സി.സി.എം.ഇ ചെയര്‍മാന്‍ സജി ജോസഫ്‌, ജോസഫ്‌ മാത്യു (യു.എ.ഇ), റെനി എബ്രഹാം (കുവൈറ്റ്‌), ഹാര്‍ലി ലൂക്ക്‌ (ഖത്തര്‍), ഷാജു ജോസഫ്‌ (ഒമാന്‍), ഷാജി ജെയിംസ്‌ (ബഹറിന്‍), ലിജോ താമഠത്തില്‍ (സൗദി), യൂത്ത്‌ പ്രതിനിധി തുഷാര്‍ ജോസ്‌ കണിയാംപറമ്പില്‍, ജോയല്‍ ജോസ്‌ (കുവൈറ്റ്‌) തുടങ്ങിയവര്‍ സംസാരിച്ചു. മനു എബ്രാഹം നടുവത്തറ, തുഷാര്‍ ജോസ്‌ കണിയാംപറമ്പില്‍, ടോമി സൈമണ്‍ നെടുങ്ങാട്ട്‌ തുടങ്ങിയവര്‍ വിവിധ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‌കി.
Comments