ദുബായ് : ക്നാനായ കത്തോലിക്ക സ്റ്റുഡന്റസ് ലീഗിന്റെ ആഭിമുഖ്യത്തിൽ
അംഗങ്ങൾക്കായി മെയ് 22ആം തീയതി ഒരു വെബിനാർ നടത്തുകയുണ്ടായി. പ്രാർത്ഥനയോടെ
ആരംഭിച്ച യോഗത്തിൽ ദുബായ് KCSL പ്രസിഡന്റ് ജോയറ്റ് ജോസഫ് അധ്യക്ഷത
വഹിച്ചു. KCC ദുബായ് പ്രസിഡന്റ് ശ്രീ ജോബി വള്ളീന വെബിനാർ ഔപചാരികമായി
ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരവും RJയുമായ മീര നന്ദൻ ആശംസകൾ
അർപ്പിച്ചു. ശേഷം ഫ്രീലാൻസ് എഡ്യൂക്കേറ്ററും സ്‌പീക്കറുമായ അനിതാ സൂസൻ
ബ്ലേസ് തന്റെ ജീവിതാ-നുഭവങ്ങൾ പങ്കുവെച്ചു. KCSL കുട്ടികൾക്ക് വേണ്ടി
സങ്കടിപ്പിച്ച ഫോട്ടോഗ്രാഫി മത്സര വിജയികളെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ
സുജിത് ജോസ് പരിചയപ്പെടുത്തി. കുട്ടികളുടെ കലാപരിപാടികൾ, ലൈവ് മത്സരങ്ങൾ
എന്നിവയും വെബ്ബിനാറിൽ ഉൾക്കൊള്ളിച്ചിരുന്നു. KCSL കോർഡിനേറ്റർസ് എൽവി മരിയ
& സൈമൺ പി സി എന്നിവരുടെ മേൽനോട്ടത്തിൽ ഫെഡോറ റെജി,റിയോണ ജേക്കബ്, അലൻ
അലക്സാണ്ടർ, നവീൻ വിൻസെന്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. |
Home > Europe/Ociana/Gulf >