Home‎ > ‎Europe/Ociana/Gulf‎ > ‎

ഡോ. ഫിലിപ്പ്‌ കടുതോടിക്ക്‌ പാപ്പുവാന്യൂഗിനി പ്രധാനമന്ത്രിയുടെ പ്രശംസ

posted May 18, 2020, 8:37 PM by Saju Kannampally
പാപ്പുവാ ന്യൂഗിനി: ഡോ. ഫിലിപ്പ്‌ ജോസഫ്‌ കടുതോടി എഡ്യുക്കേഷണല്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ലീഡര്‍ഷിപ്പില്‍ ഗവേഷണം നടത്തി രചിച്ച 4 ഗ്രന്ഥങ്ങള്‍ പാപ്പുവാ ന്യൂഗിനി പ്രധാനമന്ത്രിയും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ ജയിംസ്‌ മാരാപ്പേ വായിക്കുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്‌തു. ഏഴ്‌ ഭാഷകളിലായി ജര്‍മ്മനിയിലെ ലാംബര്‍ട്ട്‌ അക്കാഡമിക്‌ പബ്ലീഷേഴ്‌സ്‌ പ്രസിദ്ധീകരിച്ച ഈ ഗവേഷണ പുസ്‌തകങ്ങള്‍ മോര്‍ ബുക്ക്‌സ്‌ കമ്പനിയാണ്‌ ആഗോതലത്തില്‍ വിതരണം ചെയ്യുന്നത്‌. പാപ്പുവാ ന്യൂഗിനിയില്‍ ഗോരോക്കാ സര്‍വ്വകലാശാലയിന്‍ സെന്‍ട്രല്‍ ഫോര്‍ എഡ്യുക്കേഷണല്‍ റിസേര്‍ച്ചിന്റെ ഡയറക്‌ടറുമായി സേവനം ചെയ്യുന്ന ഇദ്ദേഹം 1984 ഡിസംബറില്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിട്ടാണ്‌ പാപ്പുവാ ന്യൂഗിനിയില്‍ എത്തുന്നത്‌. കോട്ടയം ജില്ലയില്‍ കിടങ്ങൂര്‍ സ്വദേശിയായ ഡോ. ഫിലിപ്പ്‌ ജോസഫ്‌, എറണാകുളം മഹാരാജാസ്‌ കോളജില്‍ നിന്നും പൊളിറ്റിക്‌സില്‍ എം.എയും, മദ്രാസ്‌ സര്‍വ്വകലാശാലയില്‍ നിന്നും എഡ്യുക്കേഷണല്‍ മാനേജ്‌മെന്റില്‍ എം.എഡും, എം.ഫിലും, പി.എച്ച്‌.ഡിയും നേടിയിട്ടുണ്ട്‌. പാപ്പുവാ ന്യൂഗിനി പ്രധാനമന്ത്രിയുടെ പ്രശംസയില്‍ അദ്ദേഹത്തെ വത്തിക്കാന്‍ അംബാസഡര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ കുര്യന്‍ വയലുങ്കല്‍, സര്‍വകലാശാല ചാന്‍സലര്‍, പ്രോ-ചാന്‍സലര്‍, വൈസ്‌ ചാന്‍സലര്‍ എന്നിവര്‍ അഭിനന്ദിച്ചു.

Comments