കുവൈറ്റ് : അപ്പസ്തോലിക് വികാരിയത്ത് നോര്‍ത്തേണ്‍ അറേബ്യയയുടെ തലവന്‍ ബിഷപ് മാര്‍ കാമിലോ ബല്ലിന്‍ (76) നിര്യാണത്തില്‍ കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (KKCA) അനുശോചിച്ചു. സംഘടനയുടെ താങ്ങും തണലുമായി നിന്ന അദ്ദഹേം എന്നും സ്‌നേഹത്തിന്റെയും കരുണയുടെയും പര്യായമായിരുന്നു. KKCA ഏതു ആവശ്യത്തിനു എപ്പോള്‍ ബന്ധപ്പെട്ടാലും യാതൊരു ബുദ്ധിമുട്ടും പ്രകടിപ്പിക്കാതെ ഉടന്‍ തന്നെ അത് നിറവേറ്റിത്തരുവാന്‍ അദ്ദേഹം കാണിച്ചിരുന്ന മഹാമനസ്കത വളരെ വലുതാണ്.അദ്ദേഹത്തിന്റെ വേര്‍പാട് കുവൈറ്റിലെ ക്നാനായക്കാര്‍ക്കു എന്നും ഒരു തീരാനഷ്ടമായിരുന്നു വെന്ന് പ്രസിഡന്റ് റെനി കുന്നക്കാട്ടുമലയില്‍, സെക്രട്ടറി ബിജു സൈമണ്‍ കവലക്കല്‍, ട്രഷറര്‍ ബിനു പ്ളാക്കൂട്ടത്തില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. |
Home > Europe/Ociana/Gulf >