Home‎ > ‎Europe/Ociana/Gulf‎ > ‎

9 മണിക്കൂർ 32 രാജ്യങ്ങൾ : പ്രവാസികളുമായി ആശയ വിനിമയം നടത്തി തോമസ് ചാഴികാടൻ എം പി

posted Apr 21, 2020, 9:24 AM by Saju Kannampally
32 രാജ്യങ്ങളിലെ 427 പ്രവാസികളുമായി കൊവിഡ് 19 വ്യാപനവു മായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തോമസ് ചാഴികാടൻ എം പി ചർച്ച ചെയ്തു. ലോക രാജ്യങ്ങളെ നാല്‌ ടൈം സോണുകളായി തിരിച്ച് ഗൾഫ്, ആസ്‌ട്രേലിയ ഉൾപ്പെടുന്ന ഓഷ്യാന - ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക/ കാനഡ എന്നീ പ്രദേശങ്ങളിലെ വിവിധ രാജ്യങ്ങളിലുള്ള മലയാളികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ആശയവിനിമയം നടത്തിയത്‌. പ്രവാസികൾ അവർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി

ഗൾഫ് മേഖലയിൽ ലേബർ ക്യാമ്പുകളിലുള്ളവർ കൂട്ടമായി താമസി ക്കുന്നതുമൂലം രോഗ വ്യാപനം ത്വരിതഗതിയിലാണ്‌. ഒരാൾക്ക് കൊവിഡ് പോസിറ്റീവ് ആയി കണ്ടാൽ മാറ്റി പാർപ്പിക്കുവാൻ സാധിക്കുന്നില്ല. ജോലി നഷ്ടപ്പെട്ടവർ, ശമ്പളം വെട്ടിക്കുറച്ചതുമൂലം വരുമാനനഷ്ടം ഉണ്ടായവർ, ജോലിയുടെ വിസാ കാലാവധി കഴിഞ്ഞവർ, ടൂറിസ്റ്റ് വിസയിൽ വന്ന് തിരികെ നാട്ടിൽ പോരാൻ കഴിയാത്തവർ, മറ്റ് രോഗങ്ങൾക്ക് നാട്ടിൽ നിന്നും മരുന്ന് എത്തിക്കുവാൻ കഴിയാത്തവർ, ഗർഭിണികൾ, കുവൈറ്റിൽ പ്രഖ്യാ പിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വന്തം നാട്ടിലേയ്ക്ക് പോരാൻ കഴി യാത്തവർ, സ്‌കൂളുകളിൽ നിന്നും റ്റി. സി വാങ്ങി നാട്ടിലേക്ക് പോരുവാൻ കഴിയാതിരിക്കുന്നവർ, നാട്ടിലേക്ക് വരുവാൻ എയർടിക്കറ്റ് എടുത്ത് ക്യാൻ സലാക്കിയപ്പോൾ മുഴുവൻ തുകയും തിരികെ ലഭിക്കാത്തവർ - വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങി നൂറുകണക്കിന് ആളുകളുടെ സങ്കടങ്ങ ളാണ് എം പി യുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കുവച്ചത്.

കുവൈറ്റ് പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോൾ മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാരെ വിമാനം അയച്ച് തിരികെ കൊണ്ടുപോയി. എന്നാൽ ഇന്ത്യ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. KEAM - എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അവരുടെ സെൻറർ മാറ്റുവാൻ അനുമതി നൽകിയെങ്കിലും അധികമായി 12,000 രൂപ അടയ്ക്കുവാൻ ആവശ്യപ്പെടുന്നു. കാനഡയിലും യൂറോപ്പിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് നാട്ടിലേക്ക് പോരുവാൻ സാധിക്കുന്നില്ല. അവിടെ ലഭിച്ചിരുന്ന പാർട്ട് ടൈം ജോലി നഷ്ടപ്പെട്ടതുമൂലം ഭക്ഷണ - താമസ ചിലവുകൾക്ക് പണം കണ്ടെത്തു വാൻ കഴിയുന്നുമില്ല. ഇസ്രയേലിൽ ജോലി നഷ്ടപ്പെട്ട 70 പേർക്ക് നാട്ടിലേക്ക് പോരുവാനോ ജോലി നഷ്ടപ്പെട്ടതുമൂലം വാടകയ്‌ക്കോ ഭക്ഷണത്തിനോ പണം കണ്ടെത്തുവാനോ കഴിയുന്നില്ല. കൂടാതെ മാലിദ്വീപിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് അദ്ധ്യാപകർ ഉൾപ്പടെയുള്ള കേരളീയർക്ക് ശരിയായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുമില്ല. നാട്ടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻറെ പോലും സൗകര്യങ്ങളില്ലാത്ത ആശുപത്രികളാണ് അവിടെ യുള്ളത്. സമൂഹ വ്യാപനം ആരംഭിച്ചിരിക്കുന്നു. ദ്വീപ സമൂഹങ്ങ ളായതി നാൽ ആളുകളെ ക്വാറൻറൈൻ ചെയ്യുവാൻ പോലുമുള്ള സൗകര്യം ഇല്ലാത്തതിനാൽ ആളുകളെ അടിയന്തിരമായി നാട്ടിലെത്തിക്കണം.

വിസ കാലാവധി കഴിഞ്ഞവർ, ജോലി നഷ്ടപ്പെട്ടവർ, മറ്റ് രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, പൊതുമാപ്പ് ലഭിച്ച് നാട്ടിലേയ്ക്ക് വരാൻ അവസരം ലഭിച്ചവർ, ജയിൽ മോചിതരായി പ്രിയപ്പെട്ടവരെ കാണുവാൻ ആകാംക്ഷ യോടെ കാത്തുനിൽക്കുന്നവർ തുടങ്ങിയവരെ മുൻഗണനാ ക്രമത്തിൽ നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണം എന്ന് തോമസ് ചാഴികാടൻ എം പി ആവശ്യപ്പെട്ടു. യാത്രാ നിരോധനം പിൻവലിച്ചുകഴിയുമ്പോൾ വിമാന കമ്പനികൾ അമിതമായി ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിക്കുന്നത് തടയുവാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും എം പി ആവശ്യപ്പെട്ടു. കൊവിഡ് 19 മായി ബന്ധപ്പെട്ട് വിദേശങ്ങളിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുവാൻ ആവശ്യമായ തീരുമാനങ്ങൾ ഉടൻ കൈക്കൊള്ളണമെന്ന്‌ കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് എം പി ആവശ്യപ്പെട്ടു.

Comments