Home‎ > ‎

Europe/Ociana/Gulf

ഷാർജ കെ.സി.വൈ.എൽ സംഘടിപ്പിക്കുന്ന യുവജന ദിനാഘോഷവും വെബിനാറും

posted Jul 8, 2020, 4:15 AM by Knanaya Voice

കെ.സി.വൈ.എൽ ഷാർജയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 10 വെളളിയാഴ്ച്ച വൈകിട്ട് 6 PM ന് (UAE Time) യുവജന ദിനാഘോഷവും വെബിനാറും സംഘടിപ്പിക്കുന്നു. പ്രസ്തുത പ്രോഗ്രാമിൽ കെ.സി.വൈ.എൽ  അതിരൂപത ജനറൽ സെക്രട്ടറി  ശ്രീ.ബോഹിത് ജോൺസൺ യുവജന ദിനാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും യുവജനദിന സന്ദേശം നൽകുന്നതുമായിരിക്കും. തുടർന്ന്, ശ്രീ.സിജിൻ സിറിയക്  "ക്നാനായ സമുദായവും യുവതലമുറയും" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള WEBINAR അവതരിപ്പിക്കുന്നതുമായിരിക്കും. ക്നാനായ സമുദായത്തിൻ്റെ ചരിത്രവും പാരമ്പര്യങ്ങളും കൂടുതൽ സാധ്യമാക്കുന്നതിനും യുവജന ദിനാഘോഷത്തിൻ്റെ ഭാഗമാകുന്നതിനുമായി ഷാർജയിലെ എല്ലാ ക്നാനായ യുവജനങ്ങളെയും, KCSL അംഗങ്ങളെയും ഈയൊരു പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നു

സ്നേഹപൂർവ്വം,
ഡോണി ഓലിയ്ക്കമുറിയിൽ (പ്രസിഡൻ്റ്‌)
ജിക്കു പൂത്തറ (സെക്രട്ടറി)
ടോം കുഴീക്കാട്ടിൽ (ട്രഷറർ)

ക്നാനായ മാട്രിമോണിയലിന് തുടക്കമായി , അഭിമാനനേട്ടവുമായി UKKCA

posted Jul 5, 2020, 11:55 PM by Knanaya Voice

ആഗോള ക്നാനായ സമൂഹത്തിനാകെ പ്രയോജനകരമാവുന്ന രീതിയിൽ വിഭാവനം ചെയ്ത UKKCA യുടെ ക്നാനായ മാട്രിമോണിയലിന് തുടക്കമായി. UKKCA ആസ്ഥാന മന്ദിരത്തിൽ വച്ച് പ്രസിഡൻ്റ് ശ്രീ തോമസ് ജോൺ വാരികാട്ട് UKKCA ക്നാനായ മാട്രിമോണിയലിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. ക്നാനായ സമൂഹത്തിൻ്റെ മുഖമുദ്രയായ സ്വവംശ വിവാഹങ്ങൾ പ്രോൽസാഹിപ്പിക്കുക, എന്നതാണ് പുതിയ മാട്രിമോണിയൽ ലക്ഷ്യമിടുന്നത്. 
നൂറ്റാണ്ടുകളായി പിന്തുടരുന്ന വിശ്വാസവും പാരമ്പര്യവും വരും തലമുറകളിലേക്ക് കൈമാറുന്നതിനുള്ള ഈ എളിയ ഉദ്യമത്തിന് സമുദായാംഗങ്ങളിൽ നിന്ന് ആവേശപൂർവ്വമായ പിന്തുണയും പ്രോൽസാഹനവുമാണ് ലഭിച്ചത്. നൂതന സാങ്കേതിക വിദ്യയുടെ സഹായവുമായി അതി മനോഹരമായി തയ്യാറാക്കപ്പെട്ട UKKCA മാട്രിമോണിയൽ ഏതാനം ദിവസങ്ങൾക്കുള്ളിൽ ലോകമെങ്ങുമുള്ള ക്നാനായ യുവതീയുവാക്കൻമാർക്ക് അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്തുന്നതിന് സഹായകരമാവുന്ന രീതിയിൽ ലഭ്യമാകുന്നതാണ്. UKKCA വൈസ് പ്രസിഡൻ്റ് ബിജി മാങ്കൂട്ടത്തിൽ, സെക്രട്ടറി ജിജി വരിക്കാശ്ശേരിൽ, ജോയൻ്റ് സെക്രട്ടറി ലൂബി വെള്ളാപ്പള്ളിൽ, ട്രഷറർ മാത്യു പുളിക്കത്തൊട്ടിൽ, ജോയൻ്റ് ട്രഷറർ എബി കുടിലിൽ എന്നിവരാണ് പുതിയ മാട്രിമോണിയൽ ഉത്ഘാടനത്തിന് നേത്യത്വം. നൽകിയത്.

ക്നാനായക്കാരുടെ കരുണയുടെ ചിറകിലേറി തിരുവല്ലക്കാരി ദീപസാജൻ

posted Jun 29, 2020, 10:30 PM by Knanaya Voice

UKKCA യുടെ  സ്റ്റുഡൻ്റ് ഹെൽപ്പ് ലൈൻ പദ്ധതിയിലൂടെ ആദ്യമായി സഹായം ലഭിച്ച ബർമിംഗ്ഹാമിലെ ദീപ ഇന്ന് നാട്ടിലേക്ക് തിരിക്കുന്നു. നിർദ്ധന കുടുംബത്തിലെ അംഗമായ ദീപ നാട്ടിൽ നിന്ന് സ്കോളർഷിപ്പ് കിട്ടിയതുകൊണ്ട് ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനെത്തിയതായിരുന്നു. ലോക്ക് ഡൗൺ മൂലം ചെയ്തു കൊണ്ടിരുന്ന പാർട്ട് ടൈം ജോലി നഷ്ടപ്പെട്ട് ഭക്ഷണത്തിനും വീട്ടുവാടകയ്ക്കും പണമില്ലാതെ വലഞ്ഞ ദീപയുടെ നീട്ടിക്കൊടുത്ത വിസ കാലാവധി July 31 ന് അവസാനിക്കും മുമ്പ്  എങ്ങനെ നാട്ടിലെത്തും എന്ന ആധിയിലായിരുന്നു ദീപയുടെ കുടുംബാംഗങ്ങൾ. ദീപയുടെ രോഗിയായ അച്ഛൻ്റെ സർജറി പണമില്ലാത്തതു കൊണ്ട് മാറ്റിവച്ചു കൊണ്ടിരുന്ന കുടുംബാംഗങ്ങൾ കൊറൊണാക്കാലത്ത് അന്യനാട്ടിലായിപ്പോയ മകളെയോർത്ത് കണ്ണീരൊഴുക്കുമ്പോഴാണ് സഹായഹസ്തവുമായി UK യിലെ ക്നാനായക്കാരുടെ സംഘടനയെത്തുന്നത്.

ലോക്ക് ഡൗൺ വിരസതയകറ്റാനായി UKKCA സംഘടിപ്പിച്ച പ്രസംഗ മത്സരവും, പുരാതനപ്പാട്ട് മത്സരവും സംഗീത സന്ധ്യയുമൊക്കെ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്ത സമുദായാഗംങ്ങൾ സ്റ്റുഡൻ്റ് ഹെൽപ്പ് ലൈൻ ചാരിറ്റിക്കും അകമഴിഞ്ഞ പിന്തുണയാണ് നൽകിയത് UKKCA ജനറൽ സെക്രട്ടറി ശ്രീ ജിജി വരിക്കാശ്ശേരിൽ, ട്രഷറർ ശ്രീ മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ, ജോയൻറ് ട്രഷറർ ശ്രീ എബി ജോൺ കുടിലിൽ, ബർമിംഗ്ഹാം യൂണിറ്റ് പ്രസിഡൻ്റ് ശ്രീ എബി നെടുവാംപുഴ എന്നിവർ ചേർന്നാണ് ദീപയ്ക്ക് തുക കൈമാറിയത്.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ
UKKCA PRO

ദുബായ് KCYL ന്റെ നേതൃത്വത്തിൽ അഞ്ചാമത് രക്തദാന ക്യാമ്പ് നടത്തി

posted Jun 29, 2020, 2:03 AM by Knanaya Voice

‘രക്തദാനം മഹാദാനം’എന്നതിലുപരി അത് ഓരോ പൗരന്റെയും അവകാശവും കടമയും ഉത്തരവാദിത്വവും ആണ് എന്ന തിരിച്ചറിവ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് ദുബായ് KCYL ന്റെ നേതൃത്വത്തിലുള്ള തുടർച്ചയായ അഞ്ചാമത് രക്തദാന ക്യാമ്പ് 2020 ജൂൺ മാസം 26 തീയതി രാവിലെ 11.00 മണി മുതൽ ദുബായ് Al Wasl Clubil വെച്ച് നടത്തപ്പെട്ടു. പൂർണ്ണമായും COVID മാനദന്ധങ്ങൾ പാലിച്  നടത്തിയ ഈ  ക്യാമ്പയിനിൽ  ദുബായ് KCYL അംഗങ്ങളും KCC ദുബായ് കുടുംബാംഗങ്ങളും മറ്റ്‌ സുഹൃത്തുക്കളും ഉൾപ്പെടെ 70 ഓളം പേർ പങ്കുചേരുകയും രക്തദാനം നിർവഹിക്കുകയും ചെയ്തു .

രക്തദാനത്തിനു ശേഷം നടന്ന മീറ്റിംഗിൽ KCYL Advisor ലൂക്കോസ്‌ എരുമേലിക്കര,  KCC ദുബായ് കുടുംബനാഥൻ ശ്രീ ജോബി  ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും തുടർച്ചയായി 5-മത് വർഷവും തുടർന്നുവരുന്ന ഈ പ്രവർത്തനത്തിന് ദുബായ് KCYL നു പ്രത്യക അഭിനന്ദനം അറിയിക്കുകയും ചെയ്തു. തുടർന്ന് ദുബായ് KCC ലെ ആദ്യകാല അംഗം ശ്രീ ബെന്യാം ചേട്ടനും കുടുംബത്തിനും KCC ഭാരവാഹികൾ മൊമെന്റൊ നൽകി ആശംസ്കൾ നേർന്നു. 

Dubai KCYL ന്റെ പ്രവർത്തങ്ങൾക്ക് Dubai KCC,KCWA,KCSL നൽകുന്ന സപ്പോർട്ട് KCYL എസ്ക്യൂട്ടീവ് നന്ദിയോടെ അനുസ്മരിക്കുകയും രക്തദാനത്തിന് ശേഷം നടന്ന സ്നേഹവിരുന്ന് സ്പോൺസർ ചെയ്‌ത  ശ്രീ. അലക്സ് കുര്യാക്കോസ് നെയും കുടുംബത്തോടുമുള്ള പ്രത്യേക നന്ദിയും കടപ്പാടും ഈ അവസരത്തിൽ Dubai KCYL അറിയിക്കുകയും ചെയ്യുന്നു . 
തുടർന്ന് KCYL പ്രസിഡന്റ്  ശ്രീ. ഷെബിൻ ബേബി  എല്ലാവർക്കും നന്ദി അറിയിക്കുകയും വരും വർഷങ്ങളിൽ ഇതുപോലുള്ള കർമ്മ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ഉറപ്പു നൽകിക്കൊണ്ട് 3:30 മണിയോട് കൂടി ക്യാമ്പയിൻ അവസാനിക്കുകയും ചെയ്തു.

KVTV ഇപ്പോൾ എല്ലാ സ്മാർട്ട് ടിവിയിലും, മറ്റ് പ്ലാറ്റുഫോമുകളിലും കാണാം

posted Jun 28, 2020, 9:54 PM by SAJU KANNAMPALLY   [ updated Jun 28, 2020, 9:55 PM ]


 ചിക്കാഗോ : KVTV പ്രേക്ഷകർക്ക് സന്തോഷ വാർത്ത , കെ വി ടിവി ഇപ്പോൾ എല്ലാ സ്മാർട്ട് TV യിലും , ചിത്രം പോലുള്ള എല്ലാ എല്ലാ ആൻഡ്രോയിഡ് ഡിവൈഎസിലും , ആപ്പിൾ TV യിലും കാണാവുന്നതാണ്. 
സാംസങ് സ്മാർട്ട് TV , LG സ്മാർട്ട് TV മറ്റ് എല്ലാ സ്മാർട്ട് TV യിലും മലയാളം ചാനലുകൾ കാണുന്ന മറ്റ് ആൻഡ്രോയിഡ് ബോക്സ് ഉള്ളവരും +917559090346 എന്ന  വാട്ട്സ് ആപ് നമ്പറിൽ മെസ്സേജ് അയച്ചാൽ മാത്രം മതി , തികച്ചും സൗജന്യമായി തന്നെ KVTV യുടെ എല്ലാ ചാനലുകൾക്കും ലഭിക്കുന്നതാണ്

ഓണ്‍ലൈന്‍ യൂത്ത്‌ ഫെസ്റ്റിവലുമായി യു.കെ.കെ.സി.വൈ.എല്‍

posted Jun 27, 2020, 3:38 AM by Knanaya Voice

ബർമ്മിഹാം : പ്രവാസി മലയാളികളുടെ ചരിത്രത്തില്‍ പ്രത്യേകിച്ച്‌ യു.കെ മലയാളികളുടെ ചരിത്രത്തില്‍ ടെക്‌നോളജിയുടെയും യുവജന കരുത്തിന്റെയും മാതൃകകള്‍ നല്‍കി കൊണ്ട്‌ യു.കെ.കെ.സി.വൈ.എല്‍.
ലോകജനത മുഴുവനും കോവിഡ്‌ ഭീഷണിയില്‍ ആടിയുലഞ്ഞു കൊണ്ടു അവരുടെ വീടുകളില്‍ ഉള്‍വലിഞ്ഞിരിക്കുമ്പോള്‍ അവര്‍ക്കു ആശ്വാസവും ആവേശവുമായി പലതരം ഓണ്‍ലൈന്‍ പരിപാടികളുമായി ഓണ്‍ലൈന്‍ മീഡിയ ഇന്ന്‌ സജീവമായിക്കൊണ്ടിരിക്കുന്നു.ഈ ഇരുണ്ട സമയങ്ങളില്‍ വിവിധങ്ങളായ ഗ്രൂപ്പുകളും സംഘടനകളും ഓണ്‍ലൈന്‍ പരിപാടികള്‍ നടത്തി മത്സരിക്കുമ്പോള്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്‌തമായി പുതിയ ടെക്‌നോളജികള്‍ സംയോജിപ്പിച്ചുകൊണ്ടു മൂന്നു virtual സ്റ്റേജുകളിലായി ഒരു യൂത്ത്‌ ഫെസ്റ്റിവെല്‍ തന്നെ ഒരുക്കിക്കൊണ്ടാണ്‌ ഈ യുവജന സംഘടന വ്യത്യസ്‌തമാകുന്നത്‌.

ലോകചരിത്രം തന്നെ മാറ്റിമറിക്കുന്നതും മാറ്റങ്ങള്‍ കൊണ്ടുവരുന്നതും മാറി ചിന്തിപ്പിക്കുന്നതും യുവജനങ്ങളുടെ പുതിയ ചിന്തകളും മുന്നേറ്റങ്ങളുമാണ്‌. അതിനെ അടിവരയിടുന്നതാണ്‌ ഈ virtual യുവജനോത്സവം. ഈ വരുന്ന ജൂലൈ 18-ാം തീയതിയാണ്‌ യു.കെ.കെ.സി.വൈ.എല്‍ യുവജനോത്സവം അരങ്ങേറുന്നത്‌. രാവിലെ 9 മണി മുതല്‍ മൂന്ന്‌ virtual സ്റ്റേജിലായാണ്‌ പരിപാടികള്‍ നടക്കുന്നത്‌. പരിപാടിയുടെ തത്സമയ വീഡിയോ യു.കെ.കെ.സി.വൈ.എല്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ അന്ന്‌ Live ലഭ്യമാകും. കാണികള്‍ക്ക്‌ ഏത്‌ സ്റ്റേജ്‌ വേണോ അത്‌ അവര്‍ക്ക്‌ സെലക്‌ട്‌ ചെയ്യാവുന്നതാണ്‌. പരിപാടിയുടെ വിശദവിവരങ്ങള്‍ യു.കെ.കെ.സി.എല്‍ വെബ്‌സൈറ്റില്‍ (ukkcyl.co.uk) ലഭ്യമാണ്‌. പങ്കെടുക്കുന്നവര്‍ക്കുള്ള രെജിസ്‌ട്രേഷന്‍ അവസാന തീയതി ജൂലൈ 3-ാം തീയതിയാണ്‌.

കോവിഡ്‌ -19 ന്റെ പശ്ചത്തലത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും, സ്റ്റേ അറ്റ്‌ ഹോം തുടങ്ങിയ നിയമങ്ങള്‍ക്കനുസൃതമായി വ്യക്തിഗത ഇനങ്ങള്‍ മാത്രമാണ്‌ ഈ ഓണ്‍ലൈന്‍ യുവജന കലാമേളയില്‍ യുവജനങ്ങള്‍ക്കായി യു.കെ.കെ.സി.വൈ.എല്‍ ഒരുക്കുന്നത്‌. എങ്ങനെയാണോ ഒരു കലാമേള റിയലായി നടക്കുന്നത്‌, അതുപോലെതന്നെയാവും ഈ കലാമേളയും നടക്കുക. പക്ഷേ, പങ്കെടുക്കുന്നവരും, സംഘാടകരും, വിധികര്‍ത്താക്കളും എല്ലാം അവരവരുടെ വീടുകളിലിരുന്നാവും പങ്കെടുക്കുക. മൂന്നു സ്റ്റേജുകളിലായി ഒരേസമയം പരിപാടികള്‍ അരങ്ങേറുകയും ഒരേസമയം തന്നെ അതിന്റെ വിധികര്‍ത്താക്കള്‍ പല സ്ഥലങ്ങളില്‍ ഇരുന്നു കൊണ്ട്‌ മാര്‍ക്കിടുകയും, സംഘാടകര്‍ പല സ്ഥലങ്ങളില്‍ ഇരുന്നുകൊണ്ട്‌ ഓര്‍ഗനൈസ്‌ ചെയ്യുകയും ചെയ്യും. ഈ ഒരു വലിയ ടെക്‌നോളജിക്കല്‍/ഓര്‍ഗനൈസേഷനല്‍ ചലഞ്ച്‌ ഏറ്റെടുത്ത യു.കെ.കെ.സി.വൈ.എല്‍ കമ്മറ്റി അഭിനന്ദനം അര്‍ഹിക്കുന്നു.
സംഗീതവും, ഡാന്‍സും, ഇന്‍സ്റ്റന്റ്‌ ചലഞ്ചു മത്സരങ്ങളും ക്‌നാനായ ട്രഡീഷണല്‍ ഇനങ്ങളായ അവകാശി തലേക്കെട്ട്‌, മയിലാഞ്ചി മണവാട്ടി തുടങ്ങിയ മത്സരങ്ങളുമാണ്‌ മൂന്ന്‌ virtual സ്റ്റേജുകളിലായി യു.കെ.കെ.സി.വൈ.എല്‍ ഒരുക്കുന്നത്‌. ഈ ഒരു സംരംഭം തീര്‍ച്ചയായും ഒരു പുതുമ തന്നെയായിരിക്കും. അത്‌ യുവജനങ്ങളുടെ കരുത്തു വിളിച്ചോതുന്നതുമായിരിക്കും.
സമ്മാനാര്‍ഹരാകുന്നവര്‍ക്കു വന്‍ സമ്മാനങ്ങളാണ്‌ കാത്തിരിക്കുന്നത്‌

ഒന്നാം സമ്മാനം 100 പൗണ്ട്‌
രണ്ടാം സമ്മാനം 75 പൗണ്ട്‌
മൂന്നാം സമ്മാനം 50 പൗണ്ട്‌
യു.കെ.കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ ടെനിന്‍ ജോസ്‌ കടുതോടിന്റെയും സെക്രട്ടറി ബ്ലെയ്‌സ്‌ തോമസ്‌ ചേത്തലിന്റെയും നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങളായ വൈസ്‌ പ്രസിഡന്റ്‌ സെറിന്‍ സിബി ജോസഫ്‌, ട്രഷറര്‍ യേശുദാസ്‌ ജോസഫ്‌, ജോയിന്റ്‌ സെക്രട്ടറി ജസ്റ്റിന്‍ പാട്ടാറുകുഴിയില്‍ എന്നിവരുടെ ആശയമാണ്‌ ഈ സംരംഭം.
യു.കെ.കെ.സി.വൈ.എല്‍ നാഷണല്‍ ചാപ്ലയിന്‍ ഫാ. സജി മലയില്‍പുത്തന്‍പുരയിലിന്റെ ശക്തമായ ആത്മീയ നേതൃത്വത്തില്‍ നാഷണല്‍ ഡയറക്‌ടേഴ്‌സായ ജോമോള്‍ സന്തോഷ്‌, സിന്റോ വെട്ടുകല്ലേല്‍ എന്നിവരുടെ ഗൈഡന്‍സില്‍ കമ്മറ്റി അംഗങ്ങള്‍ അടുക്കും ചിട്ടയോടുംകൂടി ഒന്ന്‌ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്‌ ഈ സംഘടനക്ക്‌ ഈ ചെറിയ കാലയളവില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാനായത്‌.

ഹോളിഫാമിലി ക്നാനായ മിഷൻ ബ്രിസ്ബെൻ, ഓസ്ട്രേലിയ.. പ്രഖ്യാപനം ഞായറാഴ്ച

posted Jun 24, 2020, 6:21 AM by Knanaya Voice

ഓസ്‌ട്രേലിയയിൽ പുതിയതായി രൂപം കൊണ്ട തിരുക്കുടുംബ ക്നാനായ മിഷൻ ബ്രിസ്‌ബണിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ ഞായറാഴ്ച(28/06/2020) വിശുദ്ധ ബലിയോട് കൂടി നടത്തപ്പെടുന്നു. കഴിഞ്ഞവർഷം മെൽബൺ രൂപതാധ്യക്ഷൻ അഭിവന്ദ്യ ബോസ്കോ പിതാവ്  ആസ്‌ട്രേലിയയിൽ രണ്ടു  ക്നാനായ  മിഷൻ  അനുവദിച്ചിരുന്നു. കാൻബറയിൽ തിരുഹൃദയത്തിന്റെ  നാമധേയത്തിലും ബ്രിസ്ബനിൽ തിരു  കുടുംബത്തിന്റെ നാമധേയത്തിലും ആണ് സഭാ കൂട്ടായ്മ രൂപംകൊള്ളുന്നത്. ക്നാനായ മക്കളുടെ  കഴിഞ്ഞ ഒരു വർഷത്തോളം ആയ  ചിട്ടയായ  പ്രവർത്തനത്തിന്റെയും,പ്രാർത്ഥനയുടെയും  ഫലമായി കാൻബറയിൽ അഭിലാഷ് അച്ഛനെയും ,  ബ്രിസ്ബണിൽ ഡാലിഷ്  കോച്ചേരിൽ   അച്ഛനെയും   അഭി. മൂലക്കാട്ട് പിതാവ് നിയോഗിക്കുകയും Covid travel restriction തുടങ്ങുന്നതിനു മുൻപ് തന്നെ ഈ വൈദികർ ആസ്‌ട്രേലിയയിൽ എത്തുകയും  ചെയ്‌തു. അടുത്ത ഞായറാഴ്ച  നിലവിലുള്ള Covid     restriction പരിഗണിച്ചു ബ്രിസ്‌ബേനിലെ 4 വൈദികരും ഓരോ ഭവനത്തിൽ നിന്നും ഒരാളെങ്കിലും വെച്ച് പങ്കെടുക്കുന്ന  വിശുദ്ധ കുർബാന യുടെ ധന്യ നിമിഷത്തിൽ ബ്രിസ്ബനിൽ ഒരു ഇടവക സമൂഹം കൂടി ഉടലെടുക്കുന്നു. കഴിഞ്ഞ നാലു വർഷത്തോളം ആഗ്രഹിച്ചും പ്രാർത്ഥിച്ചും കാത്തിരുന്ന ബ്രിസ്ബണിലെ  ക്നാനായ വിശ്വാസ സമൂഹം തങ്ങളുടെ സ്വപ്നസാക്ഷാത്കാരം ആയ തിരുക്കുടുംബ ക്നാനായ മിഷനെ ഏറെ ആവേശത്തോടെയും സന്തോഷത്തോടെയും കൂടി വരവേൽക്കാൻ തയ്യാറായികഴിഞ്ഞു  . നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്നാനായ സമുദായം, പൈതൃകമായി ലഭിച്ച പാരമ്പര്യങ്ങളും ആചാരങ്ങളും അഭങ്കുരം കാത്തുസൂക്ഷിക്കാൻ സഭയോടൊപ്പം വിശ്വാസ വിശുദ്ധിയിൽ  നിലനിൽക്കുവാൻ ഈ വിശ്വാസ സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.. ജയ്മോൻ മുരിയൻമ്യാലിൽ, ബീറ്റു ചാരംകണ്ടത്തിൽ, സൈജു കാറത്താനത്ത്, ബിനു ചാലായിൽ  , ജെയിംസ് മണ്ണാത്തുമാക്കിൽഎന്നിവരടങ്ങുന്ന അഞ്ചംഗ സമിതിയാണ് ഈ മിഷന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. സാലിസ്ബറിയിലെ സെൻ പയസ് ടെൻത് ദേവാലയത്തിൽ വച്ച് കൃത്യം നാലുമണിക്ക് വിശുദ്ധ കുർബാനയോടുകൂടി മിഷൻ പ്രഖ്യാപനത്തിന് ഉള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി വരുന്നതായി കമ്മിറ്റി അറിയിച്ചു. പുതുതായി രൂപംകൊള്ളുന്ന ഈ കനാനായ വിശ്വാസ സമൂഹത്തിന് KVTV യുടെ ആശംസകൾ നേർന്നുകൊള്ളുന്നു.

ബഹിരാകാശ രംഗത്ത് പുതിയ ചുവടുവയ്പുമായി ക്‌നാനായ വിദ്യാര്‍ത്ഥി നെല്‍വിന്‍ വിന്‍സന്റ്‌.

posted Jun 22, 2020, 1:29 AM by Knanaya Voice

ദുബായ് : നാസയുടെ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ റോബട്ടായ ആസ്ട്രോബിയെ ഒരു ഉൽക്ക വന്നിടിച്ചാൽ എന്ത് ചെയ്യും. ഇങ്ങനെ ചിന്തിച്ച് അതിന് പ്രതിവിധിയായി ചെയ്യാവുന്ന കാര്യങ്ങളുടെ കംപ്യൂട്ടർ ഭാഷ വികസിപ്പിക്കുകയാണ് നെൽവിൻ ചുമ്മാർ വിൻസെന്റെന്ന എയ്റോ സ്പേസ് എൻജിനിയറിങ് വിദ്യാർഥിയും കൂട്ടരും ചെയ്തത്. ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സ സംഘടിപ്പിച്ച കിബോ റോബട്ട് പ്രോഗ്രാമിങ് ചലഞ്ചിൽ പങ്കെടുത്ത നെൽവിൻ അടങ്ങിയ സംഘം വിജയിക്കുകയും ചെയ്തു. അമിറ്റി ഇന്റർനാഷനൽ യൂണിവേഴ്സിറ്റി വിദ്യാർഥിയായ നെൽവിൻ ഉൾപ്പെടെയുള്ള ആറംഗ സംഘം 999 ഇൻ സ്പേസ് ഫൈനലിൽ പ്രവേശിച്ചു. യുഎഇയിൽ നിന്നുള്ള 38 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. അഞ്ചാഴ്ച കൊണ്ടാണ് ആറംഗ സംഘം ആസ്ട്രോബിക്കായി ജാവ എന്ന കംപ്യൂട്ടർ ഭാഷയിൽ കോഡിങ് നടത്തിയത്. ജപ്പാനിൽ ഓഗസ്റ്റിൽ നടക്കുന്ന അവസാന റൗണ്ടിൽ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരയ്ക്കും. ജപ്പാനിലെ ഷുക്കുബാ ബഹിരാകാശ കേന്ദ്രത്തിലിരുന്ന് രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ യഥാർഥ റോബട്ടിനായി നെൽവിനും സംഘവും കാര്യങ്ങൾ ചെയ്യും.

മത്സരത്തിൽ ജയിച്ച യുഎഇ സംഘത്തിൽ ഉൾപ്പെടാനായതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പറഞ്ഞ നെൽവിൻ അധ്യാപകനായ ശരത് രാജിനും പ്രത്യേക നന്ദി അറിയിക്കുന്നു. അമിറ്റിയിൽ നാലാം വർഷം വിദ്യാർഥിയായ നെൽവിൻ കോട്ടയം സ്വദേശിയും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുമായ കോട്ടയം ഉഴവൂരിൽ വലിയ വീട്ടിൽ വിൻസന്റിന്റെയും എൽസിയുടെയും മകനാണ്.

ദുബായ് KCYL ന്റെ നേതൃത്വത്തിൽ 5 -മത് രക്തദാന ക്യാമ്പ് ജൂൺ 26ന്

posted Jun 20, 2020, 4:35 AM by Knanaya Voice

ദുബായ്: കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ Blood collection center കളിൽ കൂടുതൽ Blood collection സാധ്യമാകുക എന്ന ലക്ഷ്യത്തിൽ DUBAI HEALTH AUTHORITY യുമായി ചേർന്ന് DUBAI KCYL രക്തദാന ക്യാമ്പ് നടത്തുന്നു .
രക്തദാനം എന്നത് ഓരോ പൗരന്റെയും കടമയും അവകാശവും ഉത്തരവാദിത്വവും ആണ് എന്ന് വീണ്ടും സമൂഹത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് ദുബായ് KCYL ന്റെ നേതൃത്വത്തിൽ 5 -മത് Blood Donation Campaign *2020 ജൂൺ മാസം 26 നു രാവിലെ 10:30മണി മുതൽ ദുബായ് **Al Wasl Club ,Jaddaf **ൽ വെച്ച് നടത്തപെടുന്നു.
അതിനാൽ തന്നെ ഈ അവസരം എല്ലാവരും പൂർണമായും വിനയോഗിക്കണമെന്നും ഈ പുണ്ണ്യകർമ്മത്തിൽ എല്ലാവരും പങ്കുചേരണമെന്നും ഭാരവാഹികൾ അറിയിക്കുന്നു.

ഫോര്‍ വീല്‍ ക്ലബ് ഓസ്‌ട്രേലിയയുടെ ലോക്ഡൗണ്‍കാല ഓഫ് റോഡ് യാത്ര പുതുമയായി.

posted Jun 10, 2020, 2:08 AM by Knanaya Voice

മെൽബണിലെ ഓഫ് റോഡ് സഞ്ചാരികളുടെ ഫോർ വീൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയയിലെ കോവിഡ് കാലത്തെ ഇളവുകളും നിയമങ്ങളും പാലിച്ചുകൊണ്ട് നടത്തിയ ഓഫ് റോഡ് യാത്ര പുതുമയായി. മെൽബണിൽ നിന്നും നാലു മണിക്കൂർ യാത്ര ചെയ്ത് ലിക്കോള എന്ന ചെറുഗ്രാമത്തിൽ എത്തിയാണ് ഓഫ് റോഡ് യാത്ര ആരംഭിച്ചത്. മലമടക്കുകളും രണ്ട് സൈഡിലും അഗാധമായ ഗർത്തങ്ങളും ഉള്ള കാട്ടു വഴികളിലൂടെ യാത്ര ചെയ്തു വിക്ടോറിയൻ ഹൈകൺട്രി മല മടക്കുകളിൽ ആണ് ഓഫ് റോഡ് ഡ്രൈവ് എത്തിചേരുന്നത്. സുന്ദരമായ ഭൂപ്രദേശവും തടാകങ്ങളും എല്ലാം താണ്ടിയാണ് ഓഫ് റോഡ് സഞ്ചാരികൾ ഈ മലമടക്കിൽ യാത്ര ആസ്വദിക്കുന്നത്.


മെൽബണിലെ ഫോർ വീൽ ക്ലബിന്റെ പരിശീലനം ലഭിച്ച ജോസ് ചക്കാലക്കൽ (പ്രാഡോ ജോസ്), തോമസ് തച്ചേടൻ, ഷാജി ചക്കാലക്കൻ (നാവിഗേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ അലക്സ് വെള്ളാപ്പള്ളി, സക്കറിയാ ജംയിസ്, സോബി പുളിമല, രേണു തച്ചേടൻ, ജയ്മോൻ പോളപ്രയിൽ, ഫിലിപ്പ് കമ്പക്കാലുങ്കൽ, മോൻസി പൂത്തറയും ലേഖകനായ ഞാനും ആയിരുന്നു രണ്ട് പ്രാഡോ ഫോർ വീലിൽ യാത്ര തിരിച്ചത്. ശനിയാഴ്ച വൈകുന്നേരം ബേസ് ക്യാംപിൽ എത്തിച്ചേർന്ന് വിശ്രമിച്ച ടീമംഗങ്ങൾ ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് ഹൈകൺട്രി മലമടക്കിലേക്ക് യാത്ര തിരിച്ചു. സാഹസികമായ യാത്രാ ഉച്ചയോട് കൂടി എത്തിച്ചേരുകയും ഉച്ചഭക്ഷണത്തിനു വിശ്രമത്തിനുശേഷം വൈകിട്ട് തിരികെ ബേസ് ക്യാംപിൽ എത്തിചേരുകയും ചെയ്തു.

ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഈ മലമടക്കുകളിലൂടെ യാത്ര ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്നത്. ബേസ് ക്യാംപിൽ വൈകിട്ട് ക്യാംപ് ഫയറിൽ പാട്ടും ഡാൻസും ക്യാംപും അംഗങ്ങൾക്ക് ഉണർവേകി. ടീം ക്യാപ്റ്റൻമാരായ പ്രാഡോ ജോസ് കവിതയും തോമസ് തച്ചേടൻ പ്രിയപ്പെട്ട പാട്ടുകളും മോൻസി പൂത്തറ, രേണു തച്ചേടൻ, ജയ്മോൻ പോളപ്രയിൽ എന്നിവർ ഭാവഗീതങ്ങളും ആലപിച്ചു. സോബി പുളിമലയും, ഫിലിപ്പ് കമ്പക്കാലുങ്കലും നർമ്മത്തിൽ പൊലിഞ്ഞ വെടിവട്ടങ്ങളും സക്കറിയ ജംയിസും, അലക്സ് വെള്ളാപ്പള്ളിയും താമസത്തിന്റേയും ഭക്ഷണത്തിന്റെയും ചുമതലകൾ ഏറ്റെടുത്ത് ക്യാംപ് അംഗങ്ങളെ ഉന്മേഷ ഭരിതരാക്കി.ഷാജി ചക്കാലക്കൽ 35 വർഷത്തെ ഓസ്ട്രേലിയ ജീവിതത്തിന്റെ അനുഭവങ്ങൾ പങ്കുവച്ചു. രണ്ട് ദിവസത്തെ ഓഫ് റോഡ് യാത്ര ലേഖകനായ എനിക്കും പുതിയ അനുഭവമായി. മെൽബണിലെ ഫോർ വീൽ ക്ലബിന്റെ ഈ സീസണിലെ ഓഫ് റോഡ് യാത്ര ഏവർക്കും അവിസ്മരണിയമായി അനുഭവമായി.

1-10 of 47