കുട്ടികളുടെ വിശ്വാസ പരിശീലനത്തിനും വിശ്വാസ വളർച്ചയ്ക്കും ഏറെ പ്രാധാന്യം നൽകുന്ന അമേരിക്കയിലെ ക്നാനായ റീജിയൺ CCD പ്രവർത്തനങ്ങൾ വിലയിരുത്തി. ക്നാനായ റീജിയൺ കാറ്റികിസം ഡയറക്ടർ ഫാ : ജോസ് ആദോപള്ളിയിൽ, റീജിയൺ വികാരി ജനറാൾ ഫാ: തോമസ്സ് മുളവനാൽ DRE സെക്രട്ടറി സജീ പുത്യക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ എല്ലാം ഇടവകയിൽ നിന്നും മിഷ്യണിൽ നിന്നും DRE മാരുടെയും പങ്കാളിത്തത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. പങ്കെടുത്തDRE മാർ തങ്ങളുടെ ഇടവകയിലെ പ്രവർത്തനങ്ങൾ കുറിച്ച് ഒരു വിവരണം എല്ലാവരുടെയും ശ്രദ്ധയ്ക്കായി പങ്കു വെച്ചു പ്രത്യേക സാഹചര്യത്തിന്റെ വെളിച്ചത്തിൽ ഈ വർഷത്തെ CCD പരീക്ഷകൾ ഏകീകൃതമായി നടത്തുന്നതിനെക്കുറിച്ച് തീരുമാനമെടുത്തു . ജൂലൈ 1 മുതൽ 11 ദിവസം വരെ ഓരോ ദിവസവും ഓരോ ക്ലാസ്സുകളിലെയും കുട്ടികളെയും യുവജനങ്ങളെയും ഉദ്ദേശിച്ച് കൊണ്ട് ഓരോ ഇടവകയുടെയും നേതൃത്വത്തിൽ പ്രത്യേക വിഷയങ്ങളെ ആധാരമാക്കി ക്ലാസ്സ് എല്ലാവർക്കും ലൈവ് ആയി സംപ്രേഷണം ചെയ്യുവാൻ തീരുമാനിച്ചു . പത്ത് ദിവസത്തെ വിശ്വാസവിരുന്നിന് ശേഷം കുട്ടികൾക്കായി ക്രിസ്റ്റീൻ ധ്യാനം ബ്രദർ അങ്കിത്ത് , സി ജൊവാൻ എന്നിവരുടെ നേതൃത്വത്തിൽ ക്നാനായ വോയ്സിന്റെ സഹകരണത്തോടെ ലൈവ് ആയി നടത്തുവാൻ തീരുമാനിച്ചു. റീജിയൺ തലത്തിൽ വിവിധ പ്രായ വിഭാഗത്തിൽ ഉള്ള കുട്ടികൾക്കായി ബൈബിൾ ആധാരമാക്കി മത്സരങ്ങൾ കൃമികരിക്കുന്നതിനും തീരുമാനിച്ചു. ലോക് ഡൗൺ അവസരത്തിലും കുട്ടികളുടെ വിശ്വാസ പരിശിലനത്തിൽ ആത്മാർത്ഥമായി ശ്രദ്ധിച്ച് പ്രവർത്തിക്കുന്ന എല്ലാം അദ്ധ്യാപകരെയും പ്രത്യേകം പ്രശംസിച്ചു.. ആധുനിക മാധ്യമ സഹായത്തോടെ കുട്ടികളെ നേരിൽ കണ്ട് കൊണ്ട് വിവിധ സ്ഥലങ്ങൾ കൂടുതൽ സജീവമായി വിശ്വാസ പരിശീല രംഗത്ത് പ്രവർത്തിക്കുന്നതിൽ വികാരി ജനറാൾ ഫാ :തോമസ്സ് മുളവനാൽ അഭിനന്ദിച്ചു. |