ചിക്കാഗോ : ലോകം മുഴുവൻ വ്യത്യസ്ഥമായ അനുഭവത്തിലൂടെ കടന്ന് പോകുമ്പോൾ മാതൃദിനാഘോഷത്തിന് ഒരു കുറവും വരുത്താതെ ചിക്കാഗോ സെന്റ് മേരീസ് ഇടവക അമ്മമാരേ ആദരിച്ചു. മെയ് 1 മുതൽ 10 വരെ തീയതികളിൽ കൂടാരയോഗതലത്തിൽ മാതൃദിനം ആലോഷിച്ചു അവർക്കായി വി..ബലി അർപ്പിച്ചു. ഓരോ ദിവസവും കൂടാരയോഗത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാരേ പ്രകീർത്തിച്ച് കൊണ്ട് വീഡിയോ ഇറക്കി മാതാവിന്റെ രക്ത കണ്ണീർ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. മാതൃദിനത്തിൽ റോസാ പുഷ്പങ്ങൾ കൊണ്ട് അൾത്താര മനോഹരമാക്കി വി.കുർബ്ബാനയ്ക്ക് ശേഷം എല്ലാം അമ്മമാരേയും പ്രതിനിധീകരിച്ച് സി. സിൽവേരിയൂസ് മാതാവിനെ കിരീടം ചൂടിച്ചു . എല്ലാം കൂടാരയോഗത്തിലെയും അമ്മമാരുടെ പ്രതിനിധികളിലൂടെ പുഷ്പം കൈമാറുന്ന വീഡിയോ ദൃശ്യം ഏവർക്കും പുത്തൻ അനുഭവം ജനിപ്പിച്ചു. മാതൃദിനത്തോട് അനുബന്ധിച്ച് നടത്തിയ ഗ്രീറ്റിംങ്ങ് കാർഡ് , ഫോട്ടോ ഷൂട്ട് മത്സരം എന്നിവയുടെ വിജയികളെ പ്രഖ്യാപിച്ചു . |