ഷിക്കാഗോ : സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയും ക്നാനായവോയിസ് (KVTV) സംയുക്തമായി സംഘടിപ്പിക്കുന്ന ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് (Online) May 9th ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകുന്നേരം 7:30 മണിക്ക് (ചിക്കാഗോ സമയം രാവിലെ 9:00 ന്) നിങളുടെ വിരൽ തുമ്പിൽ എത്തുന്നു. ആകർഷകമായ സമ്മാനങ്ങളുള്ള ഈ ആഗോള ബൈബിൾ ക്വിസ് ലോകം മുഴുവനുമുള്ള ബൈബിൾ അറിയാവുന്ന ബൈബിൾ പഠിക്കുന്ന കുടുംബങ്ങൾ ഒന്നിച്ചിരുന്ന് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കമ്പ്യൂട്ടറിലോ സ്മാർട്ട് ഫോണിലോ കുടുംബ സമേതം പങ്കെടുക്കാവുന്ന തരത്തിലാണ് ഈ മത്സരം ഓൺലൈൻ ആയി സംഘടിപ്പിക്കുന്നത്. KVTV.COM, , KNANAVOICE.IN , KERALAVOICE.IN എന്നീ വെബ്സൈറ്റ്കളിൽ കൃത്യം 7:30 മണിക്ക് ക്വിസ് ചോദ്യങ്ങൾ ലഭിക്കുന്നതാണ്. 50 ചോദ്യങ്ങൾ ആണ് ഒരു മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം $151/ ഡോളർ , രണ്ടാം സമ്മാനം $ 101ഡോളർ , മൂന്നാം സമ്മാനം $ 50 ഡോളർ എന്നിങ്ങനെയാണ് സമ്മാനങ്ങൾ, ആദ്യ മത്സരത്തിന്റെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് തോമസ് & ഷൈനി കരികുളം ചിക്കാഗോ ആണ്. ഗ്ലോബൽ ബൈബിൾ ക്വിസിൽ പങ്കെടുക്കുന്നവർ വീട്ടുപേരും , ഫോൺ നമ്പർ എന്നിവയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കോവിഡ് 19 എന്ന മഹാമാരി ലോകത്തെ നിശ്ചലമാക്കിയ ഈ ദിനങ്ങളിൽ ദൈവത്തെ കൂടുതൽ അറിയുവാനും ബൈബിൾ കൂടതൽ പഠിക്കുവാനുമായാണ് ഈ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് "തിരുകുടുംബം" ഗ്ലോബൽ ബൈബിൾ ക്വിസ് ഡയറക്ടർ ഫാ ബീൻസ് ചെത്തെലിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ KVTV.COMൽ പ്രെസിദ്ധികരിക്കുന്നതാണ്. ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് എല്ലാവരും ഒരുപോലെ ചോദ്യം വായിക്കുകയും ഉത്തരം രേഖപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടത് ചോദ്യങ്ങൾ വരുന്ന വെബ്സൈറ്റ് quiz.kvtv.com കമ്പ്യൂട്ടറിലോ , ലാപ് ടോപിലോ ഓപ്പൺ ചെയ്യക പിന്നീട് കൈയിലുള്ള സ്മാർട്ട് ഫോണിൽ kvtv.tv എന്ന് ടൈപ്പ് ചെയ്യുക പിന്നീട് ആദ്യ സൈറ്റിലെ ഒരു കോഡ് നമ്പർ ടൈപ്പ് ചെയ്യുക പിന്നീട് ഓരോ ചോദ്യങ്ങൾക്കും ഫോണിലൂടെ ഉത്തരം നൽകാവുന്നതാണ് . ഇക്കുറി ക്വിസ് മത്സരം വി: മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള ചോദ്യങ്ങളായിരിക്കും. ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടായിരിക്കും. ഉത്തരങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും, ആയതിനാൽ ലോകത്തിൽ ക്രിസ്തുവിനെ അറിയുന്ന ഏവർക്കും പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്നവരുടെ കുടുംബ ഫോട്ടോ വെബ് സൈറ്റുകളിൽ പ്രസിദ്ധികരിക്കുന്നതായിരിക്കും. ലോകം മുഴുവനുമുള്ള , എല്ലാ ആളുകളെയും ഈ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. കടന്നു വരുന്ന എല്ലാ ആഴ്ചയിലേയും മത്സരം സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്. More info please click the link below Fr. Binse Chethelil - +1 281 818 6518 Best Compliments from |