ചിക്കാഗോ: ഒറ്റപെട്ടന്ന ചിന്ത വേണ്ട ഒറ്റയ്ക്കാണന്ന് ഓർക്കേണ്ട ഇതാ സ്റ്റേഹത്തിന്റെ കരുതലുമായി കൂടെ ഉണ്ട് ചിക്കാഗോ സെറ്റ് മേരീസ് ഇടവകയുടെ സ്നേഹസേന . ഒന്നു വിളിച്ചാൽ വിളിപ്പുറത്ത് ഓടിയെത്തും ആവിശ്യമുള്ളത് എല്ലാമായിട്ട് . ലോക്ടൗൺ നീളുമ്പോഴും ദൈവദൂതരെ പോലെ സ്നേഹസേനയുടെ ഇടപെടൽ അനേകർക്ക് ആശ്വാസമായി മാറുകയാണ്. ഇതുവഴി അനേകം കുടുംബങ്ങക്ക് മരുന്നുകളും ഭക്ഷണ സാധനങ്ങളും വിമൺസ് മിനീസ് ടിയുടെ നേതൃത്വത്തിൽ വീടുകളിൽ ഉണ്ടാക്കുന്ന മാസ്കുകളും വിതരണം ചെയ്യുവാൻ സാധിച്ചു . അതിനായി വിവിത തലത്തിൽ സഹായിക്കുവാൻ സുമനസ്സുകളായി അനേകർ മുന്നോട്ട് വന്നത് സ്നേഹസേനയുടെ അംഗ ബലവും ആത്മ ബലവും വർദ്ധിപ്പിച്ചു . തുടർന്നും എവർക്കും ആശ്വാസമാകാൻ സ്റ്റേഹസേനയ്ക്ക് കഴിയും എന്ന ആത്മ വിശ്വാസത്തിലാണ് പ്രവർത്തനങ്ങൾ കൃമീകരിച്ചിരിക്കുന്നത് . |