Home‎ > ‎America‎ > ‎

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുന്നാൾ ജൂൺ 19, 20, 21 തീയതികളിൽ.

posted Jun 10, 2020, 4:45 AM by Knanaya Voice
ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുന്നാൾ, ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹ്യദയത്തിന്റെ സ്തുതിക്കായി ജൂൺ 19 മുതൽ 21 വരെ ഭക്തിപൂർവ്വം ആചരിക്കുന്നു. ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് 5:30 ക്ക്  ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിക്കും. ജൂൺ 20 ശനി, 21 ഞായർ ദിവസങ്ങളിലും വൈകിട്ട് 5:30 ക്കാണ് തിരുകർമ്മങ്ങൾ ആരംഭിക്കുന്നത്.
തിരുന്നാൾ ദിവസങ്ങ്‌ളിലെല്ലാം വിശൂദ്ധ കുർബാന, വചന സന്ദേശം, ലദീഞ്ഞ്, ഈശോയുടെ തിരുഹ്യദയ നൊവേന, എന്നീ ആത്മീയ ശുശ്രൂഷകൾ ഉണ്ടായിരിക്കും.

 എക്സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്ക് നേത്യുത്വം നൽകുന്നത്.

ബിനോയി സ്റ്റീഫന്‍ കിഴക്കനടി  (പി. ആർ. ഒ.)

Comments