സാന്‍ഹൊസെ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ വികാരി ഫാ.സജി പിണര്‍ക്കയിലിന്‍െറ കാര്‍മികത്വത്തില്‍ എല്ലാ ദിവസവും കോവിഡ് ബാധിതര്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടിയും വി.കുര്‍ബാനയും ആരാധനയും നടത്തപ്പെടുന്നു.പള്ളിയില്‍ എത്തുവാന്‍ കഴിയാത്തവര്‍ക്ക് www.sanjoseknanayachuruch.com എന്ന വെബ് സൈറ്റ് വഴിയും facebook വഴിയും കുര്‍ബാനയും ആരാധനയും കാണാവുന്നതാണ്. തിങ്കള്‍ മുതല്‍ ശനിവരെ വൈകിട്ട് 7.30നും ഞായറാഴ്ച രാവിലെ 11 നുമാണ് കുര്‍ബാന. അസി പറത്തറ, കുഞ്ഞുമോന്‍ ചെമ്മരപ്പള്ളി എന്നിവര്‍ എല്ലാ ദിവസത്തെ വി.കുര്‍ബാനയ്ക്ക് സഹായങ്ങള്‍ ചെയ്തു വരുന്നു. കൈക്കാരന്‍മാരായ സിജോ പറപ്പള്ളി, ബേബി ഇടത്തില്‍, ഏബ്രാഹം രാമച്ചനാട്ട്, ആല്‍ഭി വെള്ളിയാന്‍, വിവിന്‍ ഓണശേരില്‍ എന്നിവര്‍ വിവിധ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു." |