സാൻഹോസെ : കോവിഡ്-19 എന്ന മഹാമാരി മൂലം ലോകം മുഴുവൻ പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്കൂൾ, കോളേജ് താൽക്കാലികമായി അടച്ചു, പള്ളി താൽക്കാലികമായി അടച്ചു. ഞങ്ങളുടെ കെസിസിഎൻസി ലൈബ്രറിയും താൽക്കാലികമായി അടച്ചു. എന്നാൽ എല്ലാം ഓൺലൈൻ സൗകര്യങ്ങളോടെ വീണ്ടും തുറക്കുന്നു. നമ്മളുടെ മിക്ക ന്യൂസ് പേപ്പറുകളും ഇപേപ്പറായി ഇപ്പോൾ ലഭ്യമാണ്, അതിനാൽ നമ്മളുടെ കമ്മ്യൂണിറ്റിക്കായി ഒരു ഡിജിറ്റൽ ലൈബ്രറിയായി ആദ്യം ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഈ ലോക്ക് ഡൌൺ സമയത്തു കെസിസിഎൻസിക്കായി ഒരു വെബ്സൈറ്റ് നിർമ്മാണം, കമ്മ്യൂണിറ്റിക്കായി ഒരു ഡിജിറ്റൽ ലൈബ്രറി, KCCNC പ്രസിഡന്റ് വിവിൻ ഓണശ്ശേരിൽ അതിന്റെ നിർമ്മാണത്തിന്റെ ചുമതല ഏറ്റെടുത്തു ഭങ്ങിയായി നിർവഹിച്ചു.കെസിസിൻസി ഡിജിറ്റൽ ലൈബ്രറി www.kccnc.us മാർച്ച് 30 നു കമ്മ്യൂണിറ്റികായി തുറന്നുകൊടുത്തു. കെസിസിഎൻസി ഹിസ്റ്ററി, ഇവെന്റ്സ്, കോസ്റ്റിട്യൂഷൻ എന്നിവ ഉൾപ്പെടുത്തികൊണ്ട് വെബ്‌സൈറ്റിന്റെ നിർമ്മാണം പുരോഗമിക്കുന്നു. 2016 ഇൽ സാൻജോസ് സെന്റ് മേരീസ് പള്ളിക്കു വേണ്ടി www.sanjoseknanayachurch.com എന്ന വെബ്‌സൈറ്റ് ഉം വിവിൻ ഓണശ്ശേരിൽ ആണ് നിർമ്മിച്ചത്, ഈ covid -19 കാലകട്ടത്തിൽ KCCNC സ്പിരിച്യുൽ ഡയറക്ടർ സജി പിണറ്കയിലിന്റെ നേതൃത്വത്തിൽ 33 ദിവസം തിരുസന്നിധിയിൽ ആരാധന, 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠ, പന്തക്കുസ്ത ഒരുക്കം, ഒരു മാസത്തെ മെയ്മാസ വണക്കം, എല്ലാദിവസത്തേയും വി. കുർബാന ലൈവ് സ്‌ട്രീമിങ് ആയിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിരുന്ന് പ്രാർത്ഥനയിൽ പങ്കുചേർന്നവർക്കു വെബ്‌സൈറ്റ് ലൂടെ കാണുവാൻ സാധിച്ചു. |