സാന്‍ഹൊസെ: ക്‌നാനായ കാത്തലിക് യൂത്ത്‌ലീഗിന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റിയിലെ എല്ലാ അംഗങ്ങളെയും ഉള്‍പ്പെടുത്തി സുംബാ ബോഡി ഫിറ്റനസ് ക്ലാസ് സംഘടിപ്പിച്ചു. വീഡിയോകോണ്‍ഫറന്‍സുവഴിയാണ് എല്ലാവര്‍ക്കും ക്ലാസ് നടത്തിയത്. കെ.സി.വൈ.എല്‍ പ്രസിഡന്റ് സൈമണ്‍ ഇല്ലിക്കാട്ടിലിന്റെ നേതൃത്വത്തില്‍ സെക്രട്ടറി ലിസ്‌ബത്ത് നെല്ലൂരും വൈസ്‌പ്രസിഡന്റ് ദിയ മാവേലിയും ക്ലാസിന് നേതൃത്വം നല്‌കി. ലോക്‌ഡൗണ്‍ സമയത്ത് ഇതുപോലുള്ള പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് കെ.സി.സി. എന്‍.സി പ്രസിഡന്റ് വിവിന്‍ ഓണശേരി അഭിപ്രായപ്പെട്ടു. |