സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്കാ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഫാദേഴ്‌സ് ഡേ വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചു. പിതൃദിനത്തില്‍ രാവിലെ 11 മണിക്ക് ഫാ. സജി പിണര്‍കയിലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നമ്മുടെ പിതാക്കന്മാരെപ്പറ്റി കുട്ടികള്‍ പറയുന്നതും, ഫാദേഴ്‌സ് ഡേ ആശംസകള്‍ നേരുന്നതിന്റേയും വീഡിയോ കെ.സിവൈഎല്‍ ഓണ്‍ലൈന്‍ വഴി ഒരുക്കി. കെ.സി.വൈ.എല്‍ പ്രസിഡന്റ് സൈമണ്‍ ഇല്ലിക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് മെമ്പേഴ്‌സാണ് വീഡിയോ നിര്‍മ്മിക്കുന്നതിനു നേതൃത്വം നല്‍കിയത്. കെ.സി.സി.എന്‍.സി പ്രസിഡന്റ് വിവിന്‍ ഓണശേരില്‍ ഫാദേഴ്‌സ് ഡേ ആശംസകളും, പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ കെ.സി.വൈ.എല്‍ ബോര്‍ഡിനു നന്ദി പറയുകയും ചെയ്തു. കെ.സി.വൈ.എല്‍ ഡയറക്ടര്‍ ആന്റണി ഇല്ലിക്കാട്ടില്‍, ലിസ്ബത്ത് നെല്ലൂര്‍, ദിയ മാവേലില്‍, ആന്റണി പുതുശേരില്‍, ക്രിസ്റ്റോ കണ്ടാരപ്പള്ളില്‍, ജോസഫ് പുതിയേടം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. വിവിന്‍ ഓണശേരില്‍. |