സാന്‍ഹൊസെ: ദു:ഖവെള്ളിയാഴ്ച സാന്‍ഹൊസെ സെന്‍റ് മേരീസ് ദേവാലയത്തില്‍ വിര്‍ച്വല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി കുരിശിന്‍െറ വഴി നടത്തി.ക്നാനായ കത്തോലിക്ക റീജിയന്‍ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍, വികാരി ഫാ.സജി പിണര്‍ക്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ ജോസഫ് പണ്ടാരശേരില്‍ സമാപന ആശീര്‍വാദം നല്‍കി. എല്ലാദിവസവും വി. കുര്‍ബാനയും ദിവ്യകാരുണ്യസന്നിധിയില്‍ ആരാധനയും നടത്തിയിരുന്നു.നാല്‍പതാം വെള്ളിയാഴ്ചയും ദു:ഖവെള്ളിയാഴ്ചയും വിവിധ മിനിസ്ട്രികളുടെയും കൂടാരയോഗങ്ങളുടെയും നേതൃത്വത്തില്‍ ടെലി കോണ്‍ഫ്രന്‍സ് വഴി കരുണ കൊന്തയും ആരാധനയും നടത്തിയിരുന്നു. |