Home‎ > ‎America‎ > ‎

സമ്പൂർണ ബൈബിൾ പാരായണം കാനഡയിൽ പുരോഗമിക്കുന്നു

posted May 29, 2020, 2:37 AM by Knanaya Voice
കാനഡയിലെ ക്‌നാനായ അംഗങ്ങൾ ഏവരും ചേർന്നുള്ള സമ്പൂർണ ബൈബിൾ പാരായണത്തിനു ആരംഭം കുറിച്ചു.   കാനഡ ക്നാനായ കത്തോലിക്ക ഡയറക്ടറേറ്റ് ന്റെ നേതൃത്വത്തിൽ നടക്കുന്ന തുടർച്ചയായ   ബൈബിൾ പാരായണത്തിൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ബൈബിളിലെ എല്ലാ പുസ്തകങ്ങളും പൂർത്തീകരിക്കാനാണ് വിഭാവന ചെയ്തിരിക്കുന്നത്.   മിസ്സിസ്സാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ മെയ് 28 രാവിലെ 5 : 45 നു പ്രഭാത പ്രാര്ഥനയ്ക്കുശേഷം ബൈബിളിലെ ആദ്യ അധ്യായം വായിച്ചു ഉത്‌ഘാടനം ചെയ്തു. കാനഡയിലുള്ള നൂറ്റിയമ്പതോളം വ്യക്തികൾ തുടർച്ചയായി 72 മണിക്കൂറുകൾ സൂം വീഡിയോ മീറ്റിംഗിലൂടെ   ഈ മഹനീയ ഉദ്യമത്തിൽ  ഭാഗദേയത്വം വഹിക്കുന്നു. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മെയ് 31 ഞായറാഴ്ച 11 : 30  (ഇന്ത്യൻ സമയം 9 : 00 പിഎം)  നു  ബൈബിളിലെ അവസാന അദ്ധ്യായം വായിച്ചു സമാപന സന്ദേശം നൽകുന്നതാണ്. ഡയറക്ടർ ചമ്പക്കര പത്രോസ് അച്ചനോടൊപ്പം  കാനഡയിലെ ഇടവകയിലെയിലെയും മിഷനുകളിലെയും പാരിഷ് കൌൺസിൽ അംഗങ്ങൾ കോ-ഓർഡിനേറ്റർസ് ആയി തുടർച്ചയായ ബൈബിൾ പാരായണത്തിന് നേതൃത്വം വഹിക്കുന്നു. കാനഡ ക്നാനായ കത്തോലിക്ക ഡയറക്ടറേറ്റ് ന്റെ വെബ്സൈറ്റിലെ ( https://knanayaca.org/events/ )   വീഡിയോ കോൺഫറൻസ് ലിങ്ക് വഴി  ഇതിൽ പങ്കാളികൾ ആയി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. 

പീറ്റർ തോമസ് മഠത്തിപ്പറമ്പിൽ (PRO
Comments