സാൻ ഹോസെ: ക്നാനാനായ കത്തോലിക്കാ കോൺഗ്രസ്സ് ഓഫ് നോർത്തേൺ കാലിഫോർണിയ, സാൻ ഹോസെ യുടെ ആഭിമുഖ്യത്തില് മതേർസ് ഡേ വ്യത്യസ്മായ രീതിയിൽ ആഘോഷിച്ചു. ലോകം മുഴുവന്‍ covid - 19 ദൂരനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ ഒന്നിച്ചുകൂടി മാതൃദിനാഘോഷം നടത്താനാകാത്ത സാഹചര്യത്തിൽ മദർ ടെ ദിനത്തിൽ , സജി പിണർകയിലിന്റെ നേതൃത്വത്തിൽ ഓൺലൈൻ കൂടി വിശുദ്ധ ബലിയും തുടർന്ന് നമ്മുടെ അമ്മമാർക്കും അമ്മച്ചിമാർക്കും കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കട്ടിന്റെയും ,ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിലിന്റെ ആശംസകളും, സമാദാന ആശിർവാദവും KCCNC ഓൺലൈൻ കൂടി ഒരുക്കുകയും ചെയ്തു. ചിക്കാഗോ ക്നാനായ കത്തോലിക്ക റീജിയൻ ഡയറക്ടർ തോമസ് മുളവനാൽ അച്ചെന്റെയും , ശ്രീ . കോട്ടയം തോമസ് ചാഴിക്കാടൻ എംപി യുടേയും, KCCNA പ്രസിഡന്റ് അലക്സ് മഠത്തിൽതാഴയുടെ യും, KCCNA വെസ്റ്റേൺ റീജിയൻ ഡയറക്ടർ രാജു ചെമ്മാച്ചേരിൽ ന്ററും KCCNC സ്പിരിറ്റുല് ഡയറക്ടർ സജി അച്ഛൻറെ, കെസിസിൻസി പ്രസിഡന്റ് വിവിൻ ഓണശ്ശേരിൽ എന്നിവരുടെ ആശംസകളും ഓൺലൈൻ വഴി ഒരുക്കി. മാതൃദിനത്തില്‍ റോസാപുഷ്‌പങ്ങള്‍കൊണ്ട് മനോഹരമാക്കിയ മാതാവിനെയും തുടർന്ന് സാൻഹൊസെ കമ്മ്യൂണിറ്റി യിലെ എല്ലാ അമ്മമാരുടെയും ചിത്രങ്ങൾ വീഡിയോ യിലൂടെ പ്രേദർശിപ്പിക്കുയും ചെയ്തു .ക്നാനായ പരമ്പരാഗത വേഷത്തിലും, കുട്ടികളും അമ്മയും ക്രിയേറ്റീവ് ആയുള്ള ചിത്രങ്ങളും മാദൃകആദിനം വെത്യസ്ഥമാക്കി. കെസിസിൻസി പ്രെസിഡെന്റ് വിവിൻ ഓണശ്ശേരിൽ, പ്രബിൻ ഇലഞ്ഞിക്കൽ, ഷീബ പുറയംപള്ളിൽ, സ്റ്റീഫൻ വേലികട്ടേൽ , ഷിബു പാലക്കാട്ടു എന്നിവർ പരുപാടികൾക്കു നേതൃത്വം കൊടുത്തു, |