മോഹത്തിന്റെ കൊടുമുടിക്കു ഞാന്‍ പണ്ടേ ഒരു പേര് ഇട്ടിരുന്നു
"ന്യൂ യോര്‍ക്ക് " നിശ്ചലമായ സന്ധ്യകളിലും വിഭ്രമം നിറഞ്ഞ പ്രഭാതങ്ങളിലും
മുറ്റത്ത് കോലങ്ങള്‍ വരച്ചിട്ട അഗ്രഹാരത്തെരിവ് പോലെ ചില ദൃശ്യങ്ങള്‍
കടന്നു വരും . ഈ ഓര്‍മ്മകള്‍ക്ക് “ഏഴാം കടലിനക്കരെ” യോളം പഴക്കമുണ്ട്.
ഇന്നോളം മറക്കാനാവാത്ത അര്‍ത്ഥം ചികഞ്ഞെടുക്കാന്‍ ഇതുവരെ യാവാത്ത ഒരു
സ്വപ്നത്തിന്റെ വിചിത്ര നിറങ്ങളുണ്ട് . ടെലിവിഷന്‍
പ്രചാരമായിട്ടില്ലാതിരുന്ന കാലത്ത് ലോക രാജ്യങ്ങളുടെ തെരുവുകളെ കുറിച്ച്
സ്വപ്നം കാണുകയോ ഒരുസിനിമ യിലൂടെ ഏകദേശ രൂപം ലഭിക്കുകയോ മാത്രമായിരുന്നു
മാര്‍ഗ്ഗം . വിദേശത്ത് ചിത്രീകരിച്ച സിനിമ വരുമ്പോഴൊക്കെ അച്ഛന്‍
ഞങ്ങളെകൊണ്ടുപോകും . ഏഴാം കട ലിനക്കരെ വന്നപ്പോ ള്‍ . ഇതാ ന്യൂയോര്‍ക്ക്
കാണാം എന്ന ആവേശത്തില്‍ ഞങ്ങള്‍ പുറപ്പെട്ടു . “സുരലോക ജലധാര” കണ്ട തോടെ
നയാഗ്രയുടെ അടുത്ത് ചെല്ലണം ആ വെള്ളത്തുള്ളികള്‍ ഒന്ന് കാണണം ...എന്ന
കലശലായ മോഹം മനസ്സിലിട്ട് ഉറങ്ങി . സിനിമകള്‍ കണ്ടു വരുന്ന ദിവസം ആ
സിനിമയുമായി ബന്ധപ്പെട്ട സ്വപ്നം കാണുക അക്കാ ലത്ത് പതിവാണ് . അന്ന് രാത്രി
ഉറക്കത്തില്‍ ഞാന്‍ പറന്നത് ന്യൂയോര്‍ക്കിലേക്കായിരുന്നു . തിരക്ക്
പിടിച്ച തെരുവുകള്‍ എനിക്ക് പരിചിതമായ ഇടുങ്ങിയ അഗ്രഹാര തെരുവുകള്‍
പോലെയും നിറങ്ങളുടെ ഉത്സവം അവിടെ നടക്കുന്നതായും ഞാന്‍ അവിടെ ഓടിനടന്നു
കാലങ്ങളോളം വാങ്ങാന്‍ മോഹിച്ച നിറമുള്ള ധാരാളം കുപ്പിവളകള്‍ വാങ്ങി എന്ന്
മായിരുന്നു ആ സ്വപ്നം . പല സ്വ പ്ന ങ്ങളും കാണുന്നതിന്റെ പിറ്റേന്ന് തന്നെ
മറന്നു പോകലാണ് പതിവ് . പക്ഷേ ഈ ദൃശ്യങ്ങള്‍ മാത്രം െ്രെപമറി സ്കൂള്‍
പ്രായം തൊട്ടിന്നു വരെ മായാതെ മനസ്സില്‍ നില്‍ക്കുന്നു . ആ സ്വപ്നത്തിന്റെ
അര്‍ത്ഥങ്ങള്‍ പലപ്പോഴും മനസ്സറിയാതെ തിരഞ്ഞും മറന്നും കാലങ്ങള്‍ കടന്നു
പോയി അന്ന് മുതല്‍ ന്യൂയോര്‍ക്ക് ഒരു സ്വപ്നലോകമായി മനസ്സിലുണ്ട് . Courtcy - Emalayalee |