Home‎ > ‎America‎ > ‎

ഫെയ്‌ത്ത്‌ ഫെസ്റ്റ്‌ 2020 ഉദ്‌ഘാടനം ചെയ്തു

posted Jul 2, 2020, 4:19 AM by Knanaya Voice
ചിക്കാഗോ: ക്‌നാനായ റീജിയന്‍ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മതബോധന കുട്ടികള്‍ക്കായി നടത്തപ്പെടുന്ന ഫെയ്‌ത്ത്‌ ഫെസ്റ്റ്‌ 2020 ന്റെ ഉദ്‌ഘാടനം ജൂലൈ 1 ന്‌ ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ. തോമസ്‌ മുളവനാല്‍ നിര്‍വഹിച്ചു. ജൂലൈ 1 മുതല്‍ 12 വരെ KVTV യിലൂടെ ലൈവ്‌ ആയിട്ടായിരിക്കും ക്ലാസുകള്‍ ബ്രോഡ്‌കാസ്റ്റ്‌ ചെയ്യുന്നത്‌. ക്‌നാനായ റീജിയണിലെ വിവിധ ദൈവാലയങ്ങളിലെ പ്രഗത്ഭരായ അധ്യാപകരാണ്‌ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്‌. ജൂലൈ 12 ന്‌ ക്രിസ്റ്റീന്‍ ധ്യാനത്തോടെയാണ്‌ ഫെയ്‌ത്ത്‌ ഫെസ്റ്റ്‌ സമാപിക്കുന്നത്‌. ക്‌നാനായ റീജിയണ്‍ വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ്‌ ആദോപ്പള്ളിയുടെ നേതൃത്വത്തില്‍ ഓരോ ഇടവകയിലെയും DREമാരുടെ നേതൃത്വത്തില്‍ ഫെയ്‌ത്ത്‌ ഫെസ്റ്റ്‌ 2020 പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്‌.
Comments