ന്യൂയോര്‍ക്ക്: ക്‌നാനായ സമുദായത്തെ സ്‌നേഹിക്കുകയും ഈ സമുദായത്തിലെ കുട്ടികള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് വളര്‍ന്നുവരണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്‌ത വ്യക്തിയായിരുന്നു ശ്രീ. തോമസ്. പരേതയായ തന്റെ ഭാര്യ ആനിയുടെയും തന്റെയും പേരില്‍ അതിരൂപതയില്‍ 2002 ല്‍ ഒരുകോടി പത്ത് ലക്ഷം ഏല്‍പ്പിക്കുകയും പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുകയും ചെയ്‌തു. ഇദ്ദേഹം ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വഴി നമ്മുടെ അതിരൂപതയിലെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് അവരുടെ പഠനം എളുപ്പമായി. ദൈവം നല്‍കിയ നന്മകള്‍ തന്റെ സഹോദരങ്ങളുമായി പങ്കുവച്ച ഈ സമുദായസ്‌നേഹി സമുദായത്തിന്റെയും സഭയുടെയും ആദരവ് അര്‍ഹിക്കുന്നു. പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. |