ചിക്കാഗോ: നോർത്ത് അമേരിക്ക ക്നാനായ റീജിയൺ ക്യാറ്റീക്കീസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫെയ്ത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ക്നാനായ റീജിയണിൽ പെട്ട എല്ലാം ഇടവകളുടെയും സഹകരണത്തോടെ ജൂലൈ 1 മുതൽ 12 വരെ ഫെയ്ത്ത് ഫെസ്റ്റ് 2020 നടത്തപ്പെടുന്നു. ചിക്കാഗോ സമയം 3 pm മുതൽ 4 pm വരെ ക്നാനായ വോയ്സിന്റെ പങ്കാളിത്തത്തോടെ സംപ്രേഷണം ചെയ്യുന്നു. വീടുകളിൽ ആയിരുന്നു കൊണ്ട് ഓരോ ദിവസവും ഓരോ ഇടവകയുടെ നേതൃത്വത്തിൽ ഗ്രയിഡ് തിരിച്ച് ഉള്ള വിശ്വാസ പരിശീലന ക്ലാസ്സിൽ കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ് . അവസാന ദിവസമായ ജൂലൈ 12 ന് എല്ലാം കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ഒരു ക്രിസ്റ്റീൻ ധ്യാനത്തോടെയാണ് സമാപിക്കുന്നത്. ക്നാനായ റീജിയൻ വിശ്വാസ പരിശിലന കമ്മീഷൻ ചെയർമാൻ ഫാ: ജോസ് ആദോപള്ളിയുടെ നേതൃത്വത്തിൽ ഓരോ ഇടവകയിലെയും DREമാരുടെ നേതൃത്വത്തിൽ ഫെയ്ത്ത് ഫെസ്റ്റ് 2020 പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. |