Home‎ > ‎America‎ > ‎

നാലാമത് ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾക്വിസ് വിജയികളെ പ്രഖ്യാപിച്ചു

posted May 5, 2020, 10:13 PM by Saju Kannampally
ചിക്കാഗോ : ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ഇടവകയും KVTV ക്‌നാനായ വോയിസ് ടീം സംയുക്തമായി ഒരുക്കിയ ഹോളി ഫാമിലി ഗ്ലോബൽ ക്വിസ് - നാലാം  മത്സരത്തിൽ   ബിജു  പീറ്റർ & ഷീബ  പുളിക്കൽ വെളിയന്നൂർ  ഒന്നാം സമ്മാനം കരസ്ഥമാക്കി , തോമസ് & ഷൈനി കരിക്കുളം ചിക്കാഗോ, ആൻസി കരികുളം സാൻആന്റണിയോ ,   മേരി ജോസ്  പവ്വത്തേൽ കൈപ്പുഴ,  എന്നിവർ യഥാക്രമം 2 ,3, 4, 5 സ്ഥാനങ്ങൾ കരസ്ഥമാക്കി. 

സമ്മാനം ലഭിച്ചവർ എത്രയൂം പെട്ടന്ന് കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. Contact Whats app number -  +12818186518 ലോകം മുഴുവനുമുള്ള ആളുകൾക്ക് പങ്കെടുക്കാവുന്ന തരത്തിൽ ആദ്യമായി മലയാളത്തിൽ ഇത്തരത്തിൽ ഒരു ക്വിസ് KVTV വഴി നടത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും , ലോകം മുഴുവൻ വീട്ടിൽ സുരക്ഷിതരായി ഇരിക്കുന്ന അവസരത്തിൽ മറ്റുള്ളവർക്ക് അനുകരണീയമായ ഒരു ക്വിസ് മത്സരം നടത്തുവാനും , അതിൽ പങ്കെടുത്ത 150 ഓളം മത്സരാർത്ഥികളെയും ക്വിസ് ഡയറക്ടർ ഫാ : ബീൻസ് ചേത്തലിൽ  അഭിനദിച്ചു.എല്ലാ ആഴ്ചയിലും നടത്തപ്പെടുന്ന ഗ്ലോബൽ ക്വിസ്ന്  സമ്മാനങ്ങൾ സ്പോൺസർ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റാഫി & മിനി കിഴക്കേടശ്ശേരിൽ (ഹ്യുസ്റ്റൺ)   ദമ്പതികൾ  അറിയിച്ചു.  



മെയ് 9ന് ശനിയാഴ്ച്ച 5മത്തെ ഗ്ലോബൽ ബൈബിൾ ക്വിസ് നടത്തപ്പെടുന്നു. ഇൻഡ്യൻ സമയം വൈകുന്നേരം 7:30 ന്  , ചിക്കാഗോ സമയം രാവിലെ 9ന് . നാലാം  മത്സരം സ്പോൺസർ ചെയ്യുന്നത് തോമസ് & ഷൈനി കരികുളം (ചിക്കാഗോ)  ഫാമിലിയാണ്.  എല്ലാവരും ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ശ്രമിക്കണമെന്ന്. താത്പര്യപ്പെടുന്നു. ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ളതിനാൽ ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ചേരാവുന്നതാണ് . അടുത്ത മത്സരം  അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ എന്ന പുതിയ നിയമത്തിലെ ലേഖനത്തിൽ നിന്നുള്ള  50 ചോദ്യങ്ങളായിരിക്കും ലഭിക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക്  www.KVTV.COM സന്ദര്ശിക്കുക 

Comments