Home‎ > ‎America‎ > ‎

ലോക്ക് ഡൗൺ വിശേഷങ്ങൾ - വീഡിയോ മത്സരവുമായി ഡി കെ സി സി

posted May 1, 2020, 12:13 PM by Saju Kannampally   [ updated May 1, 2020, 12:14 PM ]
ഈ കൊറോണക്കാലത്തു നമ്മെ സ്നേഹിക്കുന്ന നമ്മൾ സ്നേഹിക്കുന്ന നമ്മുടെ സമൂഹത്തിന്റെ സുരക്ഷക്കുവേണ്ടി സോപ്പിട്ടും മാസ്‌കിട്ടും ഗ്യാപ്പിട്ടും നമുക്കൊന്നിച്ചു മുന്നേറാമെന്നും, രക്ഷകനായ യേശുക്രിസ്തുവിന്റെ രോഗീ ശുസ്രൂഷയുടെ പാദങ്ങൾ പിന്തുടർന്ന് , നമ്മുടെ ഏവരുടെയും സുഖ പ്രാപ്തിക്കായി സ്വന്തം ജീവിതവും കുടുംബവും ബലികഴിക്കാൻ തയ്യാറായി, ആതുര ശുസ്രൂഷ രംഗത്തു പ്രവർത്തിക്കുന്ന നമ്മുടെ എല്ലാ സഹോദരങ്ങൾക്കും അഭിനന്ദങ്ങൾ നേർന്നുകൊണ്ടും, എല്ലാ  രോഗികളെയും തന്റെ സ്വന്തം മാതാപിതാക്കളായും സഹോദരങ്ങളായും കാണുവാനുള്ള പരിശുദ്ധാൽമാവിന്റ ജ്ഞാനവും അരൂപിയും അവരിൽ വർഷിക്കട്ടെ എന്ന് പ്രാർഥിച്ചുകൊണ്ടും , 

ആഗോള ക്നാനായ സമൂഹം കൊറോണ എന്ന മഹാമാരിയെ അഭിമുഖീരിച്ചുകൊണ്ടിരിക്കുന്ന,  പ്രെത്യേകിച്ചും ചില കുടുംബങ്ങൾ വേദനയുടെ നിമിഷങ്ങൾ മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ , പ്രേതീക്ഷയുടെ കിരണങ്ങൾ നമ്മിൽ പതിക്കുവാനും പോസിറ്റീവായ ചിന്താഗതികൾ ഉടലെടുക്കുക എന്ന ഉദ്ദേശത്തിലുമാണ് DKCC ഈ ഒരു ആശയവുമായി നിങ്ങളുടെ മുൻപിലേക്ക് വരുന്നതെന്ന് DKCC ചെയർമാൻ ജ്യോതിസ് കുടിലിൽ അറിയിച്ചു . 

3-5 മിനിറ്റിൽ ഒരു നല്ല പോസിറ്റീവും, നർമ്മരസവും കലർത്തിയ ഒരു ചെറിയ വീഡീയോ ആണ് DKCC പ്രേതീക്ഷിക്കുന്നത് . ഇത് ആഗോള ക്നാനായ ജനതക്ക് ഉണർവ്വും ഉത്തേജനവും പകരും എന്നതിൽ രണ്ടു പക്ഷമില്ല. വളരെ ആകർഷമായ സമ്മാനങ്ങളാണ് ഇതിൽ ഏർപ്പെടുത്തിയിരിക്കുന്നത് . ഒന്നാം സമ്മാനമായ 50,000.00 രൂപാ സ്പോൺസർ ചെയ്തിരിക്കുന്നത് ചിക്കാഗോയിൽ നിന്നുള്ള സിറിയക് കൂവക്കാട്ടിലാണ്. രണ്ടാം സമ്മാനമായ 25,000.00 രൂപാ സ്പോൺസർ ചെയ്തിരിക്കുന്നത് മിഡിൽ ഈസ്റ്റിലെ ക്നാനായ സഹോദരങ്ങളുടെ സംഘടനായ KCCME ആണ് . മൂന്നാം സമ്മാനമായ 10,000.00 രൂപാ സ്പോൺസർ ചെയ്തിയ്ക്കുന്നത് ലണ്ടനിൽ നിന്നുള്ള എബി ജോസഫ് നെടുവാമ്പുഴയിൽ ആണ് . അങ്ങനെ  ആഗോള ക്നാനായ സമുദായത്തിന്റെ സഹകരണത്തോടെ നടക്കുന്ന ഈ പരിപാടി ജനഹൃദയങ്ങളിൽ സന്തോഷത്തിന്റെ പൊൻകിരണങ്ങൾ തൂകും എന്നതിൽ തർക്കമില്ല. 

ഈ വലിയ പരിപാടിയുടെ കോർഡിറ്റേഴ്‌സ് ആയി DKCC എക്സികുട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത് യുവനേതാവും DKCC യുടെ ജോയിന്റ് സെക്രെട്ടറിയും ഡാളസ്കാരനുമായ സൈമൺ ചാമക്കാലയും , DKCC വൈസ് ചെയർമാനും സൗദിയിൽ താമസിക്കുന്നതുമായ  സജി കുര്യാക്കോസുമാണ്. നിങ്ങളുടെ സംശയങ്ങൾക്ക് അവർ വാട്സാപ്പിലൂടെ മറുപടി നൽകുന്നതായിരിക്കും .അവരുടെ നമ്പരുകളും മത്സരത്തിന്റെ നിയമങ്ങളും ചുവടെ ചേർക്കുന്നു. ഇതുപോലെ ജനനന്മ ലക്ഷ്യമാക്കിയുള്ള പുത്തെൻ പരിപാടികളുമായി DKCC നിങ്ങളുടെ ഇടയിലേക്ക് ഉടനെതന്നെ വീണ്ടും വരുമെന്ന് DKCC ചെയർമാൻ ജ്യോതിസ് കുടിലിൽ അറിയിച്ചു .

More Details : 214-385-1015 (USA)  +91 8111916156 (Inda) 

Comments