Home‎ > ‎America‎ > ‎

ലണ്ടന്‍: യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ 'ഫൈറ്റ് എഗൈന്‍സ്ഡ് കോവിഡ് - 19' ഹെല്‍പ്പ് ലൈനില്‍ തിരക്കേറുന്നു.

posted Mar 28, 2020, 8:15 PM by Saju Kannampally
കടുത്ത നിയന്ത്രണങ്ങളോടെ ലോകരാജ്യങ്ങള്‍ വരുതിയിലാക്കാന്‍ ശ്രമിച്ചിട്ടും ഭീതിദമായ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന മഹാമാരിയായി കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം മാറിക്കൊണ്ടിരിക്കുകയാണ്. യുകെയിലെ മലയാളികള്‍ക്ക് ഈ സാംക്രമിക രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും നിയന്ത്രണമാര്‍ഗങ്ങളെ കുറിച്ചും അവബോധം നല്‍കുന്നതിനും രോഗലക്ഷണങ്ങള്‍ മൂലമോ, രോഗബാധയെ തുടര്‍ന്നോ, അന്യസമ്പര്‍ക്കമില്ലാതെ ജീവിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ വോളണ്ടിയര്‍മാര്‍ മുഖേന അത്യാവശ്യസാധനങ്ങളോ, മരുന്നുകളോ എത്തിച്ചു കൊടുക്കുന്നതിനുമായി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ഒരാഴ്ച മുന്‍പ് (മാര്‍ച്ച് 17 ന്) തുടക്കം കുറിച്ച പരസ്പര സഹായ സംരംഭം ജനപ്രീതി ആര്‍ജിച്ചു കഴിഞ്ഞു.
Comments