കോവിഡ്-19 എന്ന മഹാമാരി മൂലം ലോകം മുഴുവൻ പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ.....വിഷമിക്കുന്ന മനസ്സുകളെ, കുറച്ച് സമയത്തേക്ക് എങ്കിലും അതിൽ നിന്നും അകറ്റി നിർത്തുന്നതിന് വേണ്ടിയുള്ള ഉള്ള ചെറിയ ശ്രമത്തിൻറെ ഭാഗമായി "സൗഹൃദ സല്ലാപം" എന്ന പേരിൽ ഒരു മ്യൂസിക്കൽ ചാറ്റ് ഷോയിലൂടെ സംഗീതം, നൃത്തം, അഭിനയം തുടങ്ങിയുള്ള കലകളിലൂടെ നമ്മുടെ മനസ്സിൽ കുടിയേറിയ കലാകാരന്മാരെയും, സാമൂഹിക സാംസ്കാരിക ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികളെയും ഗായകനും അവതാരകനുമായ ജോയൽ ജോസ് കെ വി ടിവിക്ക് വേണ്ടി നിങ്ങളുടെ മുന്നിൽ എത്തിക്കുന്നു. ഈ മ്യൂസിക്കൽ ചാറ്റ് ഷോ KVTV യിലൂടെ എല്ലാ ഞായറാഴ്ചയും കുവൈറ്റ് സമയം 7 PMനും ഇന്ത്യൻ സമയം 9.30PM നും USA (ചിക്കാഗോ) സമയം 11.00AM നും നിങ്ങളിലേക്ക് എത്തുന്നു.സൗഹൃദ സല്ലാപം എന്ന പരിപാടിയിലൂടെ പ്രമുഖ വ്യക്തിത്വങ്ങളെ എല്ലാ ഞായറാഴ്ചകളിലും www.KVTV.COM, കെവി ടിവിയുടെ youtube ഫേസ്ബുക്ക് പേജുകളിലൂടെയും തൽസമയം കാണാവുന്നതാണ്. ഈയാഴ്ചത്തെ (Sunday, 7th June 2020) എപ്പിസോഡിൽ പ്രശസ്ത തെന്നിന്ത്യൻ പിന്നണി ഗായികയും സംഗീതജ്ഞയുമായ ശ്രീമതി. സിന്ധു രമേശ് നമ്മളോടൊപ്പം ചേരുന്നു ..........STAY TUNED ......."സൗഹൃദ സല്ലാപം" |