Home‎ > ‎America‎ > ‎

കൂട്ടായ്മയും ദൈവവിശ്വാസവും കൈമുതലുള്ള അമേരിക്കയിലെ ക്നാനായ മക്കൾക്ക് സാന്ത്വനമായി മാർ മാത്യു മൂലക്കാട്ട്

posted May 3, 2020, 8:30 AM by Saju Kannampally
 ക്നാനായ സമുദായയത്തിന് എന്നും ഊർജം പകരുന്ന അമേരിക്കയിലെ ക്നാനായ മക്കൾക്ക് സാന്ത്വനമായി ക്നാനായ റീജിയൺ വികാരി ജനറൽ ഫാ തോമസ്സ് മുളവനാൽ ന്റെയും ഫൊറോന വികാരിമാരുടെയും ഇടവക പ്രതിനിധികളുടെയും കെ സി സി എൻ എ പ്രസിഡന്റിന്റെയും പങ്കാളിത്തത്തോടെ നടത്തിയ വീഡിയോ കോൺഫ്രൻസ് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പങ്കെടുത്തു . ദൈവകൃപ യിൽ ആശ്രയിച്ച് പ്രതിസന്ധികൾ നിറഞ്ഞ കുടിയേറ്റ ചരിത്രം പേറുന്ന നമ്മുടെ സമുദായ അംഗങ്ങൾ കൂട്ടായ്മയിലും ദൈവവിശ്വാസത്തിലും അടിയുറച്ച് നാം നേരിടുന്ന പ്രതിസന്ധികളെ ചെറുത്ത് തോല്പിക്കാൻ ശക്തരാകണം എന്ന് ഓർമ്മിപ്പിച്ചു. sms ജീവിത ശൈലി അതായത് Soap , Mask , and Social distance എന്നിവ പാലിക്കാൻ ശ്രദ്ധിക്കണം എന്നും എന്നാൽ സാമൂഹ്യ അകലം സൂക്ഷിക്കുമ്പോൾ മനസ്സുകൾ തമ്മിലുളള അടുപ്പം സൂക്ഷിക്കാൻ ശ്രദ്ധിക്കണം എന്ന് പിതാവ് ഓർമ്മിപ്പിച്ചു. കുടുംബ ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും അതിലുപരി ദൈവബന്ധവും വളർത്തിയെടുക്കാൻ ദൈവം തന്ന അവസരമായി ഇപ്പോഴത്തെ പ്രതിസന്ധിയെ നാം കാണണം . ഈ അവസരത്തിൽ ഓരോ ഇടവക തലത്തിലും ബഹു: വൈദീകരും സിസ്റ്റേഴ്സും അല്മായ സഹോദരങ്ങളും സംഘടനാ നേതാക്കളും ചെയ്യുന്ന സേവനത്തെ പ്രശംസിക്കുകയും ചെയ്തു. അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് അതിരൂപത ഈ പ്രതിസന്ധിയിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു .
Comments