കോട്ടയം : ക്‌നാനായ വോയിസിൽ ഇന്ത്യൻ സമയം രാവിലെ 5:30ന് ചൊവ്വാഴ്ച മുതൽ ഞയറാഴ്‌ച വരെ വി: കുർബാന തത്സമയം ഉണ്ടായിരിക്കുന്നതാണ്. എന്നാൽ ചിക്കാഗോ സമയം തിങ്കളാഴ്ച്ച മുതൽ ശനിയാഴ്‌ച വരെ വൈകുന്നേരം 7 മണിക്കും ഞായറാഴ്ച്ച രാവിലെ 10 മാണിക്കും ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയിൽ നിന്നും വി കുർബാന മുടങ്ങാതെ ക്‌നാനായവോയിസിലും KVTV LIVE ചാനലിലും തത്സമയം കാണാവുന്നതാണ്.കോവിഡ് 19 എന്ന മഹാമാരിയാൽ വീടുകളിൽ തന്നെ ഇരിക്കുന്ന ഏവർക്കും ദൈവീക സാന്നിധ്യം ഭവനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി വി: കുർബാന ആളുകളുടെ കൺമുൻപിൽ എത്തിക്കുന്നത് താഴെ കാണുന്ന ലിങ്കുകളിൽ മേൽ പറഞ്ഞ സമയങ്ങളിൽ വി : കുർബാന തൽസമയം കാണാവുന്നതാണ്. . |