കോട്ടയം: ദു:ഖവെളളിയാഴ്ച കെ.സി.സി യൂണിറ്റ് തലത്തില്‍ ഒരുമിച്ച് കൂടി പാന വായിക്കുന്നു. വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 3.30 വരെയാണ് പാന വായിക്കുന്നത്. 1. കുടുബാംഗങ്ങൾ ഒത്ത് ചേർന്ന് പാന വായിക്കുകയും അതിൻ്റെ photo മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിനായി അതാത് ഇടവകകളിലെ ഗ്രൂപ്പുകളിൽ ഇടുക. 2. ഫൊറോന തലത്തിൽ ഫൊറോന അംഗങ്ങൾ ഇപ്രകാരം തങ്ങളുടെ ഗ്രൂപ്പിൽ ചെയ്യുന്നത് ഉചിതമായിരിക്കും 3. ഉചിതമാണെന്ന് തോന്നുന്നു എങ്കിൽ ഇടവക തലത്തിലും ഫൊറോന തലത്തിലും നിശ്ചിത ദൈർഘ്യമുള്ള വീഡിയോ shoot ചെയ്ത് ഗ്രൂപ്പുകളിൽ ഇടുന്നതിന് അറിയിപ്പുകൾ നൽകാവുന്നതാണ്. 4. പാന വായന ഒരു പ്രാർത്ഥനയായതിനാൽ അക്കാര്യം മത്സരമായി നടത്തണമെന്ന് അഭിപ്രായമില്ല. 5. അതിരൂപത ജനറൽ ബോഡി അംഗങ്ങൾ പാന വായനയുടെ ഒരു photo ജനറൽ ബോഡി ഗ്രൂപ്പിൽ ഇടുന്നത് ഉചിതമായിരിക്കും ബിനോയി ഇടയാടിയിൽ ജനറൽ സെക്രട്ടറി |