കോവിഡ് പശ്ചാത്തലത്തിൽ, കോട്ടയം അതിരൂപതയുടെ ഹൈറേഞ്ച് ഫൊറോനയുടെ കീഴിലുള്ള വിശ്വാസ സമൂഹത്തിനു കരുണയും കരുതലും നൽകുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് ആശുപത്രി നടപ്പിലാക്കുന്ന സൗജന്യ Medi -Care പദ്ധതിയായ കാരിത്താസ് കെയറിന്റെ ആദ്യ ഘട്ടത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ്, ഡയറക്ടർ ഫാ. ബിനു കുന്നത്ത്, സഹ-വൈദികർ എന്നിവരുടെ സാന്നിധ്യത്തിൽ, (ജൂൺ 24 , 2020 ) കാരിത്താസ് ആശുപത്രിയിൽ വച്ച് നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഈ മേഖലയിലുള്ള കിടപ്പു രോഗികൾക്ക് ഒരു മാസത്തെ മെഡിസിൻ സൗജന്യമായി വീടുകളിലെത്തിച്ചു നൽകും. അമേരിക്കയിലെ ക്നാനായ കത്തോലിക്ക മിഷനിൽ സേവനമനുഷ്‌ടിക്കുന്ന വൈദികരുടെ പൂർണ പിന്തുണയും സഹായ ഹസ്തവും ഈ ഉദ്യമത്തിനുണ്ട്, ഈ അവസരത്തിൽ വികാരി ജനറാൾ ഫാ.തോമസ് മുളവനാൽ അച്ചനും സഹ വൈദികർക്കും ഞങ്ങളുടെ നന്ദിയും സ്നേഹവും അറിയിക്കുകയാണ്. ഇതുവഴി ഹൈറേഞ്ചിലെ ജനസമൂഹത്തിന് ഒരു വലിയ ആശ്വാസമായി മാറുകയാണ് ഈ പദ്ധതി . |