Home‎ > ‎America‎ > ‎

FAITH FEST-2020 ഒരുക്കങ്ങൾ പൂർത്തിയായി.

posted Jun 28, 2020, 10:40 PM by Knanaya Voice
ചിക്കാഗോ : ക്നാനായ റീജിയൻ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തിൽ മതബോധന കുട്ടികൾക്കായി നടത്തപ്പെടുന്ന FAITH FEST-2020 യുടെ ഒരുക്കങ്ങൾ പൂർത്തിയായി . ജൂലൈ 1 മുതൽ 12 വരെ KVTV യിലൂടെ ലൈവ് ആയിട്ടായിരിക്കും ക്ലാസുകൾ നടത്തപ്പെടുന്നത് . 3 മണി മുതൽ 4 മണി വരെ ഒരു മണിക്കൂർ നേരത്തേക്കായിരിക്കും ക്ലാസുകൾ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്. ക്നാനായ റീജിയണിലെ വിവിധ ദേവാലയങ്ങളിലെ പ്രഗൽഭരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് .ജൂലൈ 12 ന് ക്രിസ്റ്റീൻ ധ്യാനത്തോടെയാണ് ഫെയ്ത് ഫെസ്റ് സമാപിക്കുന്നത് .ക്നാനായ റീജിയൻ വിശ്വാസ പരിശിലന കമ്മീഷൻ ചെയർമാൻ ഫാ: ജോസ് ആദോപള്ളിയുടെ നേതൃത്വത്തിൽ ഓരോ ഇടവകയിലെയും DREമാരുടെ നേതൃത്വത്തിൽ ഫെയ്ത്ത് ഫെസ്റ്റ് 2020 പ്രവർത്തനങ്ങൾ ക്രോഡികരിച്ചിരിക്കുന്നത്.
Comments