Home‎ > ‎America‎ > ‎

ഏഷ്യാനെറ്റ് വോയിസ് ഓഫ് അറേബ്യ ജേതാവ് ശ്രീ. കിഷോർ ആർ മേനോനുമായി "സൗഹൃദ സല്ലാപം" ശനിയാഴ്ച (13.06.2020)

posted Jun 12, 2020, 3:32 AM by Knanaya Voice   [ updated Jun 12, 2020, 3:35 AM ]
ചിക്കാഗോ : പ്രശസ്ത ഗായകനും ഏഷ്യാനെറ്റ് വോയിസ് ഓഫ് അറേബ്യ (2008) ജേതാവും  യുവജനങ്ങളുടെ ഹരവും ആയ ശ്രീ. കിഷോർ ആർ മേനോൻ കെവി ടിവിയുടെ ഈ ശനിയാഴ്ചത്തെ (saturday, 13th June 2020) 'സൗഹൃദ സല്ലാപത്തിൽ' നമ്മളോടൊപ്പം ചേരുന്നു.
കോവിഡ്-19 എന്ന മഹാമാരി മൂലം ലോകം മുഴുവൻ പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ.....വിഷമിക്കുന്ന  മനസ്സുകളെ,  കുറച്ച് സമയത്തേക്ക് എങ്കിലും അതിൽ നിന്നും അകറ്റി നിർത്തുന്നതിന് വേണ്ടിയുള്ള ഉള്ള ചെറിയ ശ്രമത്തിൻറെ ഭാഗമായി "സൗഹൃദ സല്ലാപം" എന്ന പേരിൽ ഒരു മ്യൂസിക്കൽ ചാറ്റ് ഷോയിലൂടെ സംഗീതം, നൃത്തം, അഭിനയം തുടങ്ങിയുള്ള കലകളിലൂടെ നമ്മുടെ മനസ്സിൽ കുടിയേറിയ കലാകാരന്മാരെയും, സാമൂഹിക സാംസ്കാരിക ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികളെയും ഗായകനും അവതാരകനുമായ  ജോയൽ ജോസ്  കെ വി  ടിവിക്ക് വേണ്ടി നിങ്ങളുടെ മുന്നിൽ എത്തിക്കുന്നു.

ഈ മ്യൂസിക്കൽ ചാറ്റ് ഷോയിലൂടെ കെ വി ടിവി പ്രമുഖ വ്യക്തിത്വങ്ങളും ആയി ശനിയാഴ്ചകളിൽ കുവൈറ്റ് സമയം 7 PMനും  ഇന്ത്യൻ സമയം 9.30PM  നും USA (ചിക്കാഗോ)  സമയം 11.00AM നും, www.KVTV.COM,കെവി ടിവിയുടെ youtube  ഫേസ്ബുക്ക് പേജുകളിലൂടെയും തൽസമയം കാണാവുന്നതാണ്.
Comments