ചിക്കാഗോ : ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്ത് നടത്തപ്പെടുന്ന ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയം ഇന്ന് ശൂന്യമാണ് . ഭവനങ്ങൾ ദൈവാലയങ്ങൾ ആക്കി തങ്ങൾ ഒരുക്കിയ ബലിപീംത്തിനമുമ്പിൽ അവർ മാധ്യമത്തിലൂടെ തത്സമയം ഇടവക ദൈവാലയ അൾത്താരയിലെ വി.ബലിയിൽ പങ്കെടുക്കുന്നു. ഇടവകയിലെ ഓരോ ഭവനത്തിനും വേണ്ടി ഈവിശുദ്ധവാരത്തിൽ അവരുടെ ദൈവാലയത്തിലെ ഇരിപ്പിടങ്ങളിൽ അവരുടെ സാന്നിധ്യം ദൈവതിരു മുമ്പിൽ അനുസ്മരിച്ച് കൊണ്ട് തിരി തെളിച്ചു. ഭവനങ്ങളിൽ ഇരുന്ന് പ്രാർത്ഥനയിൽ പങ്കെടുക്കുമ്പോൾ തങ്ങൾ ഏറെ സ്നേഹിക്കുന്ന ഇടവക ദൈവാലയത്തിൽ ഞങ്ങൾക്കായി സാന്നിധ്യമായി തിരിതെളിയുന്നു എന്ന ഒരു ആത്മ വിശ്വാസം നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരഭം . അതുവഴി എന്നും അർപ്പിക്കുന്ന വി.ബലിയുടെ ചൈതന്യം നിങ്ങളിൽ ഉണ്ട് എന്ന് ഓർമ്മപ്പെടുത്തുന്നു. |