ചിക്കാഗോ : സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നിന്നും വി കുർബാന എഴുന്നെള്ളിച്ചു കൊണ്ടുള്ള പ്രദിക്ഷണം ഭവനങ്ങൾക്ക് മുൻപിലൂടെ നടത്തി. വി കുർബാനയുമായി ഫാ തോമസ് മുളവനാൽ ഫാ ബീൻസ് ചേത്തലിൽ എന്നിവർ ഇടവകയിലെ സെന്റ് ജൂഡ് കൂടാരയോഗത്തിൽ നിന്നും ആരംഭിച്ചു. വീടുകളുടെ മുൻ പിൽ വി: കുർബാനയുടെ അരുളിക്കയുമായി പ്രാർത്ഥിച്ചു മുന്നോട്ട് പോവുക എന്നതായിരുന്നു ഈ ദിവ്യ കാരുണ്യ പ്രദിക്ഷണം. കൂടാരയോഗം കോർഡിനേറ്റർ ജോർജ് തോട്ടപുറം ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. റിപ്പോർട്ട് : സ്റ്റീഫൻ ചൊള്ളമ്പേൽ |