ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ ഈശോയുടെ തിരുഹൃദയ തിരുനാൾ 15 മുതൽ 19 വരെ നടത്തപ്പെടുന്നു. അന്നേ ദിവസങ്ങളിൽ 6.30 pm ന് തിരുഹൃദയ കൊന്തയും വിശുദ്ധ കുർബ്ബാനയും തീരുഹൃദയ നൊവേനയും ഉണ്ടായിരിക്കും. സമാപന ദിവസമായ 19 വെള്ളിയാഴ്ച എല്ലാം കുടുംബങ്ങളെയും ഈശോയുടെ തിരുഹൃദയത്തിന് പ്രതീഷ്ടിക്കും . 15 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ഓരോ ദിവസവും രണ്ട് കൂടാരയോഗങ്ങളുടെയും നേതൃത്വത്തിൽ 11.30 am മുതൽ 12.30 pm വരെ തിരുഹൃദയ സ്നേഹോത്സവം എന്ന പേരിൽ സൂം വഴി കുട്ടികളുടെ തിരുഹൃദയ കൊന്തയും പ്രത്യേക ക്ലാസ്സുകളും നടത്തപ്പെടും. |