ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ 10 ദിവസം നീണ്ട് നിൽക്കുന്ന പത്താം വാർഷിക ആഘോഷ സമാപനത്തിന് ദീപം തെളിഞ്ഞു. നോർത്ത് അമ്മേരിക്ക ക്നാനായ റീജിയൺ വികാരി ജനറാളും സെന്റ് മേരീസ് പള്ളി വികാരിയുമായ മോൺ. തോമസ്സ് മുളവനാൽ തിരി തെളിച്ച് സമാപന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഓരോ ദിവസവും ഓരോ കൂടാരയോഗത്തിലെയും അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കൃതജ്ഞതാബലി അർപ്പിക്കും . ദശവത്സര ആഘോഷങ്ങളുടെ സമാപനം ജൂലൈ 18 ശനിയാഴ്ച 10 am ന് അർപ്പിക്കുന്ന കൃതജ്ഞതാബലിയോടെ സമാപിക്കും. |