Home‎ > ‎America‎ > ‎

ചിക്കാഗോ ദശവത്സര മദേഴ്സ് ഡേ ആഘോഷം മെയ് 10 ന്

posted May 5, 2020, 12:26 AM by Knanaya Voice
ചിക്കാഗോ സെന്റ് മേരീസ് ഇടവക പത്താം വാർഷികത്തിലൂടെ കടന്നു പോകുമ്പോൾ ദശവത്സര മദേഴ്സ് ഡേ വ്യത്യസ്തമായി ആഘോഷിക്കുന്നു. മെയ് 1 മുതൽ 10 വരെ നീണ്ടു നിൽക്കുന്ന മദേഴ്സ് ഡേ ആഘോഷമാണ് കൃമീകരിച്ചിരിക്കുന്നത് . പരി.. അമ്മയ്ക്ക് സമർപ്പിക്കപെട്ടിരിക്കുന്ന വണക്കമാസത്തിൽ ഒന്നു മുതൽ പത്ത് വരെ ഓരോ ദിവസവും ഓരോ കൂടാരയോഗത്തിനുമായി പ്രത്യേകം മാറ്റിവെയ്ക്കപ്പെട്ടിരിക്കുന്നു . അന്നേ ദിവസം അവർക്കായി വി.കുർബ്ബാന അർപ്പിക്കുകയും ഓരോ ദിവസവും ആകൂടാരയോഗത്തിൽപ്പെട്ട കുട്ടികൾ അമ്മമാർക്കായി പ്രത്യേക വീഡിയോ കൃമികരിക്കുകയും ചെയ്യും . ഒരവധിയും ബാധകമല്ലാതെ എല്ലാം അടച്ച് പൂട്ടിയിട്ടും ഇനും തുറന്ന് പ്രവർത്തിക്കുന്ന അടുക്കളയിലെ അമ്മമാരെ മദേഴ്സ് ഡേ ദിവസമായ മെയ് 10 ഞായറാഴ്ച പ്രത്യേകമായി ആദരിക്കുവാനുളള കൃമികരണങ്ങളും ഒരുക്കിയിട്ടുണ്ട് . മദേഴ്സ് ഡേയ്ക്കായി കുട്ടികളെ ഒരുക്കി അവർക്കായി പ്രത്യേക മത്സരങ്ങളും കൃമികരിച്ചിട്ടുണ്ട് .. ലോക് ടൗൺ അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴും അമ്മ സ്നേഹത്തിന്റെ കരുതൽ ആവിഷ്കരിക്കുവാൻ വ്യത്യസ്ഥ മത്സരത്തിലൂടെ കുട്ടികൾക്ക് അവസരമൊരുങ്ങുകയാണ് . അമ്മയ്ക്കരുകിൽ' എന്ന ഫോട്ടോ ഷൂട്ട് മത്സരത്തിൽ അമ്മയും കുട്ടികളും ഒരുമിച്ച് ക്ന്നായ വേഷവിധാനങ്ങളോടു കൂടിയ ആനന്ദ മുഹൂർത്തങ്ങൾ പകർത്തി അയയ്ക്കുക എന്ന മത്സരമാണ് ഇതുവഴി അമ്മയോടൊപ്പമുള്ള മുഹൂർത്തം വ്യത്യസ്തമായി ചിത്രീകരിക്കുവാൻ കഴിയും. അമ്മയ്ക്കു വേണ്ടി എന്ന മത്സരത്തിലൂടെ അമ്മയ്ക്കു വേണ്ടി കുട്ടികൾ അമ്മയെക്കുറിച്ച് ഉളള മനോഹരമായ വാക്യങ്ങൾ ചേർത്ത് ഒരു ആശംസാകാർഡ് ഉണ്ടാക്കാനുള്ള മത്സരമാണ് . ഈ മത്സരത്തിലൂടെ ലോക് ടൗൺ മദേഴ്സ് ഡേ ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ കുട്ടികൾക്ക് ഒരു നവ്യ അനുഭവമായി മാറും.
Comments