ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ഇടവക ദശവത്സരത്തലോഷത്തിലൂടെ കടന്ന് പോകുമ്പോൾ പരിസ്ഥിതി ദിനം വ്യത്യസ്ഥമായി ആചരിച്ചു..Go Green challenge ലൂടെ പ്രകൃതിക്കൊരു കുട ഒരുക്കുവാൻ കൂടാരയോഗതലത്തിൽ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത് . ഇടവക ദശവത്സരം ആഘോഷിക്കുമ്പോൾ ദശവത്സര വൃക്ഷമായി ഓരോ കുടുംബവും ഓരോ വൃക്ഷതൈ നട്ടു കൊണ്ട് ഗോ ഗ്രീൻ ചലഞ്ച് ഏറ്റെടുങ്ങുന്നു. ഇതിന്റെ കൂടാരയോഗ തല ഉദ്ഘാടനം പരിസ്ഥിതി ദിനമായ ജൂൺ 5 ബുധനാഴ്ചകൂടാരയോഗ കോർഡിനേറ്റർ തങ്ങളുടെ ഭവനങ്ങളിൽ ഓരോ വൃക്ഷതൈ നട്ടു കൊണ്ട് GO Green ചലഞ്ച് ഏറ്റെടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. .പരിസ്ഥിതി ദിനത്തിൽ ബൈബിളിൽ പരാമർശിക്കുന്ന അത്തിവൃക്ഷം ദശവത്സര വൃക്ഷമായി ചിക്കാഗോ സെന്റ് മേരിസിൽ നട്ടു കൊണ്ട്Go Green challenge വികാരി ഫാ. തോമസ്സ് മുളവനാൽ എക്സിക്യുട്ടീവ് അംഗങ്ങളോടൊപ്പം ഉദ്ഘാടനം ചെയ്തു. |