ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൌൺ കാലത് കുട്ടികൾക്കുവേണ്ടി വിവിധ തരത്തിലുള്ള ഹോം വർക്കുകൾ നൽകി അവധിക്കാലം സജീവമാക്കി. സെന്റ് മേരീസിലെ കുട്ടികൾക്കും ഇതര സ്കൂളുകളിലെ കുട്ടികൾക്കും പങ്കെടുക്കത്തക്ക രീതിയിലാണ് വർക്കുകൾ ക്രമീകരിച്ചിരുന്നത്. ബൈബിൾ കവർ ഡിസൈനിങ് , സ്പിരിച്വൽ ബയോ ഡാറ്റാ, ബൈബിൾ ഹീറോ , ബൈബിൾ സ്റ്റോറി തുടങ്ങി ആകർഷകമായ നിരവധി ഹോം വർക്കുകൾ ആണ് വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്ക് നൽകിയത് . കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ പിന്നീട് നൽകുന്നതാണ് . നിരവധി കുട്ടികൾ താല്പര്യപൂർവം മത്സരങ്ങളിൽ പങ്കുചേർന്നു . മത്സരങ്ങളിൽ പങ്കാളികളായ കുട്ടികളെ വികാരി ഫാ . തോമസ് മുളവനാലും, അസിസ്റ്റന്റ് വികാരി ഫാ . ബിൻസ് ചേത്തലിലും അഭിനന്ദിച്ചു .; |