ഹ്യുസ്റ്റൺ : കോവിഡ് 19 എന്ന മഹാ മാരിയിൽ നിന്നും അമേരിക്ക യിലെ മലയാളി കൾക്ക് തങ്ങളാലാകും വിധം സഹായിക്കുക എന്ന ഉദേശത്താൽ ക്നാനായ കത്തോലിക്ക കൊണ്ഗ്രെസ്സ് നോർത്ത് അമേരിക്കയും മാതൃകാപരമായ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നു. ഇന്ന് അമേരിക്കയിൽ ഏറ്റവും അത്യാവശ്യമായ ആരോഗ്യ പ്രവർത്തകർക്ക് വേണ്ട സുരക്ഷാ സംവിധാനങ്ങൾ എത്തിക്കുക എന്ന പ്രവർത്തനത്തിന് കെ സി സി എൻ എ മുൻകൈ എടുത്തിരിക്കുകയാണ്. സുരക്ഷക്ക് ആവശ്യമായ KN 95 മാസ്കുകൾ കണ്ടെത്തി അമേരിക്കയിലെ വിവിധ നഗരങ്ങളിലെ മലയാളി ആരോഗ്യ പ്രവർത്തകർക്ക് എത്തിച്ചു കൊടുക്കുവാനുള്ള നടപടി ക്രമങ്ങൾ ധൃതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. കെ സി സി എൻ യൂടെ അംഗ സംഘടനകളായ അതാത് സ്ഥലങ്ങളിലെ യൂണിറ്റുകളുമായി ബന്ധപ്പെട്ട് ആളുകളുടെ ആവശ്യാനുസരണം KN 95 , സർജിക്കൽ മാസ്കുകൾ എന്നിവയാണ് വിവധ സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുന്നത് എന്ന് പ്രസിഡന്റ് അലക്സ് മഠത്തിൽതാഴെ ഹ്യുസ്റ്റണിൽ അറിയിച്ചു. ന്യൂയോർക്ക് ചിക്കാഗോ പോലുള്ള സ്ഥലങ്ങളിൽ നിന്നും വലിയ നിലയിലുള്ള ഒരു സഹകരണമാണ് ഇതുമായി ബന്ധപ്പെട്ട് നടന്നു വരുന്നത്. അമേരിക്കയിലെ മലയാളി ഭവനങ്ങളിൽ എല്ലാം തന്നെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ഉള്ളതിനാൽ ഇത്തരത്തലുള്ള പ്രവർത്തനങ്ങൾക്ക് വൻ സ്വീകര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് ചിക്കാഗോയിൽ നിന്നുള്ള കെ സി സി എൻ എ യൂടെ വൈസ് പ്രെസിഡന്റ് സണ്ണി മുണ്ടപ്ലാക്കൽ അറിയിച്ചു. ഇനിയും മേൽ പറഞ്ഞ മാസ്കുകൾ ആവശ്യമുള്ളവർ അതാത് സ്ഥലത്തെ ക്നാനായ കത്തോലിക്ക അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. Contact - 713-446-5453 റിപ്പോർട്ട് : സാജു കണ്ണമ്പള്ളി |