Home‎ > ‎America‎ > ‎

ആദ്യ ഗ്ലോബൽ ബൈബിൾ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു.

posted Apr 12, 2020, 6:04 PM by Saju Kannampally   [ updated Apr 13, 2020, 10:41 PM ]
ചിക്കാഗോ : ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ഇടവകയും KVTV ക്‌നാനായ വോയിസ് ടീം സംയുക്തമായി ഒരുക്കിയ ഹോളി ഫാമിലി ഗ്ലോബൽ ക്വിസ് ആദ്യ മത്സരത്തിൽ ബിജു കണ്ണച്ചാംപറമ്പിൽ & ഫാമിലി (ചിക്കാഗോ) ഒന്നാം സമ്മാനം കരസ്ഥമാക്കി , എബിൻ & രേഷ്‌മ കുളത്തിൽക്കാരോട്ട് , സ്മിത , ജാസ്മിൻ കുഴിപറമ്പിൽ (ന്യൂ ഡൽഹി) ബെന്നി & ഫാമിലി എന്നിവർ യഥാക്രമം 2 ,3, 4, 5 സ്ഥാനങ്ങൾ കരസ്ഥമാക്കി. 

2 , 5 സ്ഥാനം ലഭിച്ചവർ എത്രയും പെട്ടന്ന് ക്വിസ് കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. Contact Whats app number -  +12818186518 ലോകം മുഴുവനുമുള്ള ആളുകൾക്ക് പങ്കെടുക്കാവുന്ന തരത്തിൽ ആദ്യമായി മലയാളത്തിൽ ഇത്തരത്തിൽ ഒരു ക്വിസ് KVTV വഴി നടത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും , ലോകം മുഴുവൻ വീട്ടിൽ സുരക്ഷിതരായി ഇരിക്കുന്ന അവസരത്തിൽ മറ്റുള്ളവർക്ക് അനുകരണീയമായ ഒരു ക്വിസ് മത്സരം നടത്തുവാനും , അതിൽ പങ്കെടുത്ത 150 ഓളം മത്സരാർത്ഥികളെയും ക്വിസ് ഡയറക്ടർ ഫാ : ബീൻസ് ചേത്തലിൽ  അഭിനദിച്ചു.എല്ലാ ആഴ്ചയിലും നടത്തപ്പെടുന്ന ഗ്ലോബൽ ക്വിസ്ന്  സമ്മാനങ്ങൾ ആദ്യ സമ്മാനങ്ങൾ സ്പോൺസർ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജോസ് മേരി പിണർകയിൽ ദമ്പതികൾ അറിയിച്ചു.  

ഏപ്രിൽ 18ന് ശനിയാഴ്ച്ച രണ്ടാമത്തെ ഗ്ലോബൽ ബൈബിൾ ക്വിസ് നടത്തപ്പെടുന്നു. ഇൻഡ്യൻ സമയം വൈകുന്നേരം 7 മണിക്ക് , ചിക്കാഗോ സമയം രാവിലെ 8 :30 ന് . രണ്ടാം മത്സരം സ്പോൺസർ ചെയ്യുന്നത് ബൈജു & സുമ കുന്നേൽ  (ചിക്കാഗോ) ഫാമിലിയാണ്.  എല്ലാവരും ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ശ്രമിക്കണമെന്ന്. താത്പര്യപ്പെടുന്നു. ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ളതിനാൽ ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ചേരാവുന്നതാണ് .  ഏപ്രിൽ 18 , വി: യോഹന്നാന്റെ സുവിശേഷത്തിലെ 50 ചോദ്യങ്ങളായിരിക്കും ലഭിക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക്  www.KVTV.COM സന്ദര്ശിക്കുക 


Comments