ചിക്കാഗോ : ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ഇടവകയും KVTV ക്‌നാനായ വോയിസ് ടീം സംയുക്തമായി ഒരുക്കിയ ഹോളി ഫാമിലി ഗ്ലോബൽ ക്വിസ് ഒന്നാം ഘട്ടത്തിലെ 7മത് മത്സരത്തിൽ ജോസ് & ഷീബ താന്നിച്ചുവട്ടിൽ ഹ്യുസ്റ്റൺ ഒന്നാം സമ്മാനം കരസ്ഥമാക്കി , സിജോയ് & ഡോ ബബിത പറപ്പള്ളിൽ ലോസ് ആഞ്ചലസ് , ജിഷ & ജിം പുത്തൻപുരയിൽ ടോറോണ്ടോ കാനഡ , ജോയി & മേരി കുഴിയമ്പറമ്പിൽ(ലോഗോസ് ക്വിസ് വിജയികുടിയാണ്) കുറുമുള്ളൂര് , സോണി & ജെസ്സി കുളങ്ങര ടാമ്പാ എന്നിവർ യഥാക്രമം 2 ,3, 4, 5 സ്ഥാനങ്ങൾ കരസ്ഥമാക്കി. സമ്മാനം ലഭിച്ചവർ എത്രയൂം പെട്ടന്ന് കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. Contact Whats app number - +12818186518 ലോകം മുഴുവനുമുള്ള ആളുകൾക്ക് പങ്കെടുക്കാവുന്ന തരത്തിൽ ആദ്യമായി മലയാളത്തിൽ ഇത്തരത്തിൽ ഒരു ക്വിസ് KVTV വഴി നടത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും , ലോകം മുഴുവൻ വീട്ടിൽ സുരക്ഷിതരായി ഇരിക്കുന്ന അവസരത്തിൽ മറ്റുള്ളവർക്ക് അനുകരണീയമായ ഒരു ക്വിസ് മത്സരം നടത്തുവാനും , അതിൽ പങ്കെടുത്ത 150 ഓളം മത്സരാർത്ഥികളെയും ക്വിസ് ഡയറക്ടർ ഫാ : ബീൻസ് ചേത്തലിൽ അഭിനദിച്ചു.എല്ലാ ആഴ്ചയിലും നടത്തപ്പെടുന്ന ഗ്ലോബൽ ക്വിസ്ന് സമ്മാനങ്ങൾ സ്പോൺസർ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് രാജു & മോളമ്മ നെടിയകാലായിൽ (ചിക്കാഗോ) ദമ്പതികൾ അറിയിച്ചു. മെയ് 30ന് ശനിയാഴ്ച്ച ആദ്യ ഘട്ടത്തിന്റെ സെമി ഫൈനൽ മത്സരം നടത്തപ്പെടുന്നു . ഇൻഡ്യൻ സമയം വൈകുന്നേരം 7:30 ന് , ചിക്കാഗോ സമയം രാവിലെ 9ന് . നാലാം മത്സരം സ്പോൺസർ ചെയ്യുന്നത് - ഫാമിലിയാണ്.കഴിഞ്ഞ മത്സരങ്ങളിൽ ആദ്യത്തെ 5 സ്ഥാനങ്ങളിൽ എത്തിയവർ എല്ലാവരും ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ശ്രമിക്കണമെന്ന്. താത്പര്യപ്പെടുന്നു. ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ളതിനാൽ ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ചേരാവുന്നതാണ് . അടുത്ത മത്സരം അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ എന്ന പുതിയ നിയമത്തിലെ ലേഖനത്തിൽ നിന്നുള്ള 50 ചോദ്യങ്ങളായിരിക്കും ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.KVTV.COM സന്ദര്ശിക്കുക Best Compliments from |