Home >
America
ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ ദശവത്സര സമാപന ആഘോഷത്തിന് തുടക്കമായി
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ 10 ദിവസം നീണ്ട് നിൽക്കുന്ന പത്താം വാർഷിക ആഘോഷ സമാപനത്തിന് ദീപം തെളിഞ്ഞു. നോർത്ത് അമ്മേരിക്ക ക്നാനായ റീജിയൺ വികാരി ജനറാളും സെന്റ് മേരീസ് പള്ളി വികാരിയുമായ മോൺ. തോമസ്സ് മുളവനാൽ തിരി തെളിച്ച് സമാപന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഓരോ ദിവസവും ഓരോ കൂടാരയോഗത്തിലെയും അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കൃതജ്ഞതാബലി അർപ്പിക്കും . ദശവത്സര ആഘോഷങ്ങളുടെ സമാപനം ജൂലൈ 18 ശനിയാഴ്ച 10 am ന് അർപ്പിക്കുന്ന കൃതജ്ഞതാബലിയോടെ സമാപിക്കും. |
ചിക്കാഗോ ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് | ഇന്ത്യയില്‍ നിന്നുളള മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
ചിക്കാഗോ: കോവിഡ് 19 എന്ന മഹാമാരി ലോകത്തെ നിശ്ചലമാക്കിയ ലോക്ക്ഡൗണ്‍ ദിനങ്ങളിൽ ദൈവത്തെ കൂടുതൽ അറിയുവാനും ബൈബിൾ കൂടതൽ പഠിക്കുവാനുമായി ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയും, ക്നാനായവോയിസ് (KVTV) സംയുക്തമായി സംഘടിപ്പിച്ച ഹോളി ഫാമിലി ഗ്ലോബൽ ഓണ്‍ലൈന്‍ ബൈബിൾ ക്വിസ് മത്സരത്തില്‍ ഇന്ത്യയില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കുളള സമ്മാനം വിതരണം ചെയ്തു. |
ക്നാനായ റീജിയൺ ഫെയ്ത്ത് ഫെസ്റ്റ് സമാപനം ഞായറാഴ്ച
നോർത്ത് അമ്മേരിക്ക ക്നാനായ റീജിയൺ ക്യാറ്റിക്കിസം ഡിപാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫെയ്ത്ത് ഫെസ്റ്റ് 2020 യുടെ സമാപനം ജൂലൈ 12 ഞായർ 3 pm മുതൽ ക്നാനായ വോയ്സിലൂടെ നടത്തപ്പെടുന്നു. ക്നാനായ റീജിയണിൽ പെട്ട വിവിധ ഇടവകകളുടെ നേതൃത്തിൽ 11 ദിവസമായി വിവിധ ഗ്രയിഡിൽ പെട്ട കുട്ടികൾക്കായി നടത്തപ്പെട്ട ഫെയ്ത്ത് ഫെസ്റ്റിന്റെ സമാപനം ഒരു ക്രിസ്റ്റീൻ ധ്യാന പ്രോഗ്രാമിലൂടെ എല്ലാം പ്രായ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ പ്രത്യേക ടീം ഇതിനായി കൃമികരിച്ച് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. |
ചിക്കാഗോ സെന്റ് മേരീസ് ദശവത്സര സമാപന ആഘോഷം 8 മുതൽ 18 വരെ
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനം ജൂലൈ 8 മുതൽ 18 വരെ നടത്തപ്പെടുന്നു. 2019 ജൂലൈ 19 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ദശവത്സര ആഘോഷം വിവിധ കർമ്മ പരുപാടികൾക്ക് രൂപം നൽകി നടപ്പാക്കി അതിന്റെ സമാപന ആഘോഷത്തിലേക്ക് പ്രവേശിക്കുന്നു. പത്ത് ദിവസം നീണ്ട് നിൽക്കുന്ന കൃമീകരണങ്ങൾ ഒരുക്കിരിക്കുന്നത് . ജൂലൈ 8 ബുധനാഴ്ചTpm ന് അർപ്പിക്കപ്പെടുന്ന വി.കുർബ്ബാന മധ്യേ സമാപന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും ' ഓരോ ദിവസവും ഓരോ കൂടാരയോഗങ്ങൾക്കായി കൃമീകരിച്ച് കൊണ്ട് കൂടാരയോഗതല പങ്കാളിത്തം ദശവത്സര ആഘോഷ സമാപനത്തിൽ ഉറപ്പ് വരുത്തും. ദശവത്സര ആഘോഷ സമാപന ദിവസമായ ജൂലൈ 18 ശനിയാഴ്ച 18. am ന് അർപ്പിക്കുന്ന കൃതഞ്ജതാ ബലിയർപ്പണ ശേഷം ഒരു വർഷം നീണ്ട് നിന്ന സമാപന ആഘോഷങ്ങൾക്ക് സമാപനം കുറിക്കും. കഴിഞ്ഞ ഒരു വർഷത്തെ കർമ്മ പരുപാടികളിൽ എല്ലാം പ്രായ വിഭാഗത്തിൽ പെട്ടവർക്കായി വ്യത്യസ്ഥമായ പരുപാടികൾ ആവിഷ്കരിച്ചു. ദശവത്സര വർഷത്തിൽ കേരളത്തിലെ 101 വനിതകൾക്ക് സൗജന്യമായി തയ്യൽ മിഷ്യനും അതിനുള്ള പരിശീലനവും നൽകി. . കൂടാരയോഗതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് ക്നാനായ ആചാരാനുഷ്ടാനങ്ങൾ കൂടുതൽ അടുത്തറിയാൻ സഹായിച്ചു.. സമാപന ആഘോഷങ്ങൾക്ക് പാരിഷ് കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ രൂപരേഖകൾ തയ്യാറാക്കി ഇടവക സമൂഹം സമാപന ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു . |
ഫെയ്‌ത്ത് ഫെസ്റ്റ് 2020 ഉദ്‌ഘാടനം ചെയ്തു
ചിക്കാഗോ: ക്‌നാനായ റീജിയന്‍ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മതബോധന കുട്ടികള്‍ക്കായി നടത്തപ്പെടുന്ന ഫെയ്‌ത്ത് ഫെസ്റ്റ് 2020 ന്റെ ഉദ്‌ഘാടനം ജൂലൈ 1 ന് ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ നിര്‍വഹിച്ചു. ജൂലൈ 1 മുതല്‍ 12 വരെ KVTV യിലൂടെ ലൈവ് ആയിട്ടായിരിക്കും ക്ലാസുകള്‍ ബ്രോഡ്‌കാസ്റ്റ് ചെയ്യുന്നത്. ക്നാനായ റീജിയണിലെ വിവിധ ദൈവാലയങ്ങളിലെ പ്രഗത്ഭരായ അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ജൂലൈ 12 ന് ക്രിസ്റ്റീന്‍ ധ്യാനത്തോടെയാണ് ഫെയ്‌ത്ത് ഫെസ്റ്റ് സമാപിക്കുന്നത്. ക്‌നാനായ റീജിയണ്‍ വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് ആദോപ്പള്ളിയുടെ നേതൃത്വത്തില്‍ ഓരോ ഇടവകയിലെയും DREമാരുടെ നേതൃത്വത്തില്‍ ഫെയ്‌ത്ത് ഫെസ്റ്റ് 2020 പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. |
സാന്‍ഹൊസെ ഗ്രാജുവേറ്റ്‌സിനെ കെ.സി.സി.എന്‍.സി ആദരിച്ചു
സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ കമ്മ്യൂണിറ്റിയിലെ എല്ലാ ഹൈസ്‌കൂള്‍ ഗ്രാജുവേയ്‌റ്റിനേയും കെ.സി.സി.എന്‍.സി ആദരിച്ചു. എല്ലാ ഗ്രാജുവേയ്‌റ്റിന്റെയും ഫോട്ടോ വച്ച് ആശംസാ കാര്‍ഡും, ഗിഫ്‌റ്റ് കാര്‍ഡു അടങ്ങുന്ന സമ്മാനം ഗ്രാജുവേറ്റ്‌സിന്റെ വീടുകളില്‍ അയച്ചു കൊടുത്തുകൊണ്ട് കെ.സി.സി.എന്‍.സി യുടെ പേരിലുള്ള അഭിനന്ദനങ്ങള്‍ അറിയിച്ചു. കെ.സി.സി.എന്‍.സി ഭാരവാഹികള്‍ ആയ വിപിന്‍ ഓണശ്ശേരില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷീബ പുറയംപള്ളില്‍, ഷിബു പാലക്കാട്ട്, സ്റ്റീഫന്‍ വേലിക്കട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. |
FAITH FEST-2020 ഒരുക്കങ്ങൾ പൂർത്തിയായി.
ചിക്കാഗോ : ക്നാനായ റീജിയൻ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തിൽ മതബോധന കുട്ടികൾക്കായി നടത്തപ്പെടുന്ന FAITH FEST-2020 യുടെ ഒരുക്കങ്ങൾ പൂർത്തിയായി . ജൂലൈ 1 മുതൽ 12 വരെ KVTV യിലൂടെ ലൈവ് ആയിട്ടായിരിക്കും ക്ലാസുകൾ നടത്തപ്പെടുന്നത് . 3 മണി മുതൽ 4 മണി വരെ ഒരു മണിക്കൂർ നേരത്തേക്കായിരിക്കും ക്ലാസുകൾ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്. ക്നാനായ റീജിയണിലെ വിവിധ ദേവാലയങ്ങളിലെ പ്രഗൽഭരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് .ജൂലൈ 12 ന് ക്രിസ്റ്റീൻ ധ്യാനത്തോടെയാണ് ഫെയ്ത് ഫെസ്റ് സമാപിക്കുന്നത് .ക്നാനായ റീജിയൻ വിശ്വാസ പരിശിലന കമ്മീഷൻ ചെയർമാൻ ഫാ: ജോസ് ആദോപള്ളിയുടെ നേതൃത്വത്തിൽ ഓരോ ഇടവകയിലെയും DREമാരുടെ നേതൃത്വത്തിൽ ഫെയ്ത്ത് ഫെസ്റ്റ് 2020 പ്രവർത്തനങ്ങൾ ക്രോഡികരിച്ചിരിക്കുന്നത്. |
ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് ജൂലൈ 11ന്
ഷിക്കാഗോ : സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയും ക്നാനായവോയിസ് (KVTV) സംയുക്തമായി സംഘടിപ്പിക്കുന്ന ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് (Online) മെഗാ ക്വിസ് സീസൺ 2 ജൂലൈ 11 ശനിയാഴ്ച് ച ഇന്ത്യൻ സമയം വൈകുന്നേരം 7:30 മണിക്ക് (ചിക്കാഗോ സമയം രാവിലെ 9:00 ന്) നിങളുടെ വിരൽ തുമ്പിൽ എത്തുന്നു. ഇക്കുറി എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ച്ചയായിരിക്കും മത്സരം നടക്കുന്നത് . അതിൽ വിജയികളാകുന്ന 5 ടീമുകൾ സെമി ഫൈനൽ കടക്കുന്നതായിരിക്കും ആകർഷകമായ സമ്മാനങ്ങളുള്ള ഈ ആഗോള ബൈബിൾ ക്വിസ് ലോകം മുഴുവനുമുള്ള ബൈബിൾ അറിയാവുന്ന ബൈബിൾ പഠിക്കുന്ന കുടുംബങ്ങൾ ഒന്നിച്ചിരുന്ന് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കമ്പ്യൂട്ടറിലോ സ്മാർട്ട് ഫോണിലോ കുടുംബ സമേതം പങ്കെടുക്കാവുന്ന തരത്തിലാണ് ഈ മത്സരം ഓൺലൈൻ ആയി സംഘടിപ്പിക്കുന്നത്. KVTV.COM, , KNANAVOICE.IN , KERALAVOICE.IN എന്നീ വെബ്സൈറ്റ്കളിൽ കൃത്യം 7:30 മണിക്ക് ക്വിസ് ചോദ്യങ്ങൾ ലഭിക്കുന്നതാണ്. 50 ചോദ്യങ്ങൾ ആണ് ഒരു മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം $151/ ഡോളർ , രണ്ടാം സമ്മാനം $ 101ഡോളർ , മൂന്നാം സമ്മാനം $ 50 ഡോളർ എന്നിങ്ങനെയാണ് സമ്മാനങ്ങൾ, കോവിഡ് 19 എന്ന മഹാമാരി ലോകത്തെ നിശ്ചലമാക്കിയ ഈ ദിനങ്ങളിൽ ദൈവത്തെ കൂടുതൽ അറിയുവാനും ബൈബിൾ കൂടതൽ പഠിക്കുവാനുമായാണ് ഈ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് "തിരുകുടുംബം" ഗ്ലോബൽ ബൈബിൾ ക്വിസ് ഡയറക്ടർ ഫാ ബീൻസ് ചെത്തെലിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ KVTV.COMൽ പ്രെസിദ്ധികരിക്കുന്നതാണ്. ജൂലൈ 11 ന് നടക്കുന്ന ക്വിസ് സ്പോൺസർ ചെയ്തിരിക്കുന്നത് കുര്യൻ & ലീലാമ്മ മൂക്കേട്ട് (ചിക്കാഗോ) ആണ് . ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർ സെമി ഫൈനലിൽ പ്രവേശിക്കുന്നതായിരിക്കും. നിലവിൽ അഞ്ച് മത്സരാർത്ഥികൾ ഫൈനലിൽ പ്രേവേശിച്ചു കഴിഞ്ഞു. സീസൺ 2 ഗ്ലോബൽ ക്വിസിൽ സൂമിലൂടെ യാണ് ചോദ്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നത്. ഉത്തരങ്ങൾ മറ്റൊരു ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. കഴിഞ്ഞ ക്വിസിൽ ചോദിച്ച വി പൗലോസിന്റെ ലേഖനഭാഗങ്ങൾ ഒഴിവാക്കിയുള്ള പൗലോസ് എഴുതിയ മറ്റു ലേഖന ഭാഗങ്ങളാണ് ഇക്കുറി ചോദിക്കുന്നത്. ഉത്തരങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും, ആയതിനാൽ ലോകത്തിൽ ക്രിസ്തുവിനെ അറിയുന്ന ഏവർക്കും പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്നവരുടെ കുടുംബ ഫോട്ടോ വെബ് സൈറ്റുകളിൽ പ്രസിദ്ധികരിക്കുന്നതായിരിക്കും. ലോകം മുഴുവനുമുള്ള , എല്ലാ ആളുകളെയും ഈ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. കടന്നു വരുന്ന എല്ലാ ആഴ്ചയിലേയും മത്സരം സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്. More info please click the link below Sponsor of the Quiz |
സാന്‍ഹൊസെ KCYL- യിന്റെ ആഭിമുഖ്യത്തില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു.
സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്കാ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഫാദേഴ്‌സ് ഡേ വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചു. പിതൃദിനത്തില്‍ രാവിലെ 11 മണിക്ക് ഫാ. സജി പിണര്‍കയിലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നമ്മുടെ പിതാക്കന്മാരെപ്പറ്റി കുട്ടികള്‍ പറയുന്നതും, ഫാദേഴ്‌സ് ഡേ ആശംസകള്‍ നേരുന്നതിന്റേയും വീഡിയോ കെ.സിവൈഎല്‍ ഓണ്‍ലൈന്‍ വഴി ഒരുക്കി. കെ.സി.വൈ.എല്‍ പ്രസിഡന്റ് സൈമണ്‍ ഇല്ലിക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് മെമ്പേഴ്‌സാണ് വീഡിയോ നിര്‍മ്മിക്കുന്നതിനു നേതൃത്വം നല്‍കിയത്. കെ.സി.സി.എന്‍.സി പ്രസിഡന്റ് വിവിന്‍ ഓണശേരില്‍ ഫാദേഴ്‌സ് ഡേ ആശംസകളും, പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ കെ.സി.വൈ.എല്‍ ബോര്‍ഡിനു നന്ദി പറയുകയും ചെയ്തു. കെ.സി.വൈ.എല്‍ ഡയറക്ടര്‍ ആന്റണി ഇല്ലിക്കാട്ടില്‍, ലിസ്ബത്ത് നെല്ലൂര്‍, ദിയ മാവേലില്‍, ആന്റണി പുതുശേരില്‍, ക്രിസ്റ്റോ കണ്ടാരപ്പള്ളില്‍, ജോസഫ് പുതിയേടം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. വിവിന്‍ ഓണശേരില്‍. |
ഹൈറേഞ്ചിലെ ജനസമൂഹത്തിന് ആശ്വാസമായി നോർത്ത് അമ്മേരിക്കൻ ക്നാനായ റീജിയൻ.
കോവിഡ് പശ്ചാത്തലത്തിൽ, കോട്ടയം അതിരൂപതയുടെ ഹൈറേഞ്ച് ഫൊറോനയുടെ കീഴിലുള്ള വിശ്വാസ സമൂഹത്തിനു കരുണയും കരുതലും നൽകുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് ആശുപത്രി നടപ്പിലാക്കുന്ന സൗജന്യ Medi -Care പദ്ധതിയായ കാരിത്താസ് കെയറിന്റെ ആദ്യ ഘട്ടത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ്, ഡയറക്ടർ ഫാ. ബിനു കുന്നത്ത്, സഹ-വൈദികർ എന്നിവരുടെ സാന്നിധ്യത്തിൽ, (ജൂൺ 24 , 2020 ) കാരിത്താസ് ആശുപത്രിയിൽ വച്ച് നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഈ മേഖലയിലുള്ള കിടപ്പു രോഗികൾക്ക് ഒരു മാസത്തെ മെഡിസിൻ സൗജന്യമായി വീടുകളിലെത്തിച്ചു നൽകും. അമേരിക്കയിലെ ക്നാനായ കത്തോലിക്ക മിഷനിൽ സേവനമനുഷ്‌ടിക്കുന്ന വൈദികരുടെ പൂർണ പിന്തുണയും സഹായ ഹസ്തവും ഈ ഉദ്യമത്തിനുണ്ട്, ഈ അവസരത്തിൽ വികാരി ജനറാൾ ഫാ.തോമസ് മുളവനാൽ അച്ചനും സഹ വൈദികർക്കും ഞങ്ങളുടെ നന്ദിയും സ്നേഹവും അറിയിക്കുകയാണ്. ഇതുവഴി ഹൈറേഞ്ചിലെ ജനസമൂഹത്തിന് ഒരു വലിയ ആശ്വാസമായി മാറുകയാണ് ഈ പദ്ധതി . |
1-10 of 72